രഞ്ജിത്ത് ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് പകരം മോഹൻലാൽ എത്തും!
മണിയൻപിള്ള രാജുവിന്‍റെ മകൻ നിരഞ്ചും അനു സിതാരയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് ബിലാത്തിക്കഥ. ഈ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് പകരം മോഹൻലാൽ ആയിരിക്കും അതിഥി വേഷത്തിൽ എത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉറപ്പ് മോഹൻലാൽ രഞ്ജിത്തിന് നൽകി കഴിഞ്ഞു.
ബിലാത്തിക്കത്തയിൽ സൂപ്പർസ്റ്റാർ ആയി ആണ് മോഹൻലാൽ എത്തുന്നത് എന്നാണ് വിവരം. ഈ ചിത്രത്തിനായി പത്തു ദിവസത്തെ ഡേറ്റ് ആണ് താരം നൽകിയിരിക്കുന്നത്.
മഹാസുബൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മഹാസുബൈർ ആണ് ബിലാത്തിക്കഥ നിർമിക്കുന്നത്. തിരക്കഥ എഴുതിയത് സേതു ആണ്.
മോഹൻലാൽ – രഞ്ജിത്ത് ടീം ഒടുവിൽ ഒന്നിച്ചത് ലോഹം എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു. ലോഹത്തിനുശേഷം ബിജു മേനോനെ നായാകനാക്കി ലീലയും മമ്മൂട്ടിയെ നായകനാക്കി പുത്തൻ പണവും രഞ്ജിത്ത് സംവിധാനം ചെയ്തു.
ബിലാത്തിക്കഥ കൂടി ഉൾപ്പെടുത്തുമ്പോൾ ഈ വർഷം മോഹൻലാൽ മൂന്നു ചിത്രങ്ങളിൽ ആണ് അതിഥി വേഷത്തിൽ എത്തുന്നത്. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി, രജീഷ്മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയവ ആണ് മോഹൻലാൽ അതിഥി വേഷങ്ങളിൽ എത്തുന്ന മറ്റു ചിത്രങ്ങൾ. അജോയ് വർമ്മ ചിത്രം, ശ്രീകുമാർ മേനോന്റെ ഒടിയൻ, പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ തുടങ്ങി ഒരു രഞ്ജിത്ത് ചിത്രവും ഉൾപ്പെടെ ഉള്ള ചിത്രങ്ങളിലും ഈ വർഷം മോഹൻലാൽ അഭിനയിക്കും.