വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളുമായി പ്രണവ് മോഹൻലാൽ; ആദി ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ആദി ചിത്രീകരണം പുരോഗമിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ആദിയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
പ്രണവ് മോഹൻലാലിന്റെ സാഹസികത വ്യക്തമാക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്.
ആദിയിലെ സംഘട്ടന രംഗങ്ങൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കും എന്ന് ഉറപ്പു നൽകുന്നവ ആണ് പുറത്തുന്നവന്ന ചിത്രങ്ങൾ.
ഈ ജിത്തു ജോസഫ് ചിത്രത്തിനായി പ്രണവ് മോഹൻലാൽ പാർക്കർ അഭ്യസിച്ചിരുന്നു. കൂടാതെ ജിംനാസ്റ്റിക്സിലും മൗണ്ടൻ ക്ലൈമ്പിങ്ങിലും പരിശീലനം ചെറുപ്പത്തിലേ നേടിയിട്ടുള്ള വ്യക്തിയുമാണ് പ്രണവ്.
പ്രണവിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് വിദേശത്തു നിന്നുള്ള സ്റ്റണ്ട് കോർഡിനേറ്റർമാരനാണ്.
ഇപ്പോഴും മലയാളത്തിൽ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന സൂപ്പർ താരം ആണ് മോഹൻലാൽ. ഇപ്പോൾ മോഹൻലാലിന്‍റെ മകനും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നു എന്നത് ഏതൊരു മലയാളിക്കും കൗതുകവും ആവെശവുമാണ്.
ആകാംഷയോടെ മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുക ആണ് ആദി എന്ന ഈ ചിത്രത്തിനായി.