മൂന്നു ചിത്രങ്ങളുമായി മോഹൻലാൽ – പ്രകാശ് രാജ് ടീം എത്തുന്നു!

0

മൂന്നു ചിത്രങ്ങളുമായി മോഹൻലാൽ – പ്രകാശ് രാജ് ടീം എത്തുന്നു!

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ പ്രകാശ് രാജ് ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുന്നു. മലയാളത്തിന്‍റെ മഹാനടനായ മോഹൻലാലിനൊപ്പം പ്രകാശ് രാജ് അഭിനയിച്ചത് ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു. ദി പ്രിൻസ്, ഒരു യാത്രാമൊഴി, ഇരുവർ എന്നീ ചിത്രങ്ങളിൽ ആയിരുന്നു ഇവർ ഒന്നിച്ചത്. ഇതിൽ മണി രത്‌നം ഒരുക്കിയ ഇരുവർ എന്ന ചിത്രത്തിലെ ഇവരുടെ കോമ്പിനേഷൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയൻ എന്ന ചിത്രത്തിലൂടെ ഇവർ വീണ്ടുമൊന്നിച്ചിരിക്കുകയാണ് എന്ന് നമുക്ക് അറിയാം. ശ്രീകുമാർ മേനോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവർ ഒന്നിക്കുന്ന രണ്ടു ചിത്രങ്ങൾ കൂടി നമ്മുക്ക് അടുത്ത വര്ഷം കാണാൻ കഴിയും. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ് അഭിനയിക്കുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. മീനയും തൃഷയും ഈ ചിത്രത്തിന്റെ ഭാഗമാണ് എന്നാണ് സൂചനകൾ. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ഈ ചിത്രം നിർമ്മിക്കുക.

ഇതിനൊപ്പം ഭദ്രൻ ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിലും പ്രകാശ് രാജ് ഭാഗമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. ഒരു റോഡ് മൂവി ആയൊരുക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിന് പുറമെ പ്രകാശ് രാജ്, ശരത് കുമാർ, രമ്യ കൃഷ്ണൻ, സിദ്ദിഖ് എന്നിവർ ഭാഗം ആകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്ഷം ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മോഹൻലാൽ- പ്രകാശ് രാജ് ടീം ഒന്നിക്കുന്ന ഒടിയൻ ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ ആണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഡിസംബറിൽ ആയിരിക്കും ആരംഭിക്കുക. ഇതിനു വേണ്ടി ഇപ്പോൾ മോഹൻലാൽ തന്റെ ശരീര ഭാരം കുറക്കുകയാണ്. ഈ വർഷം ഇറങ്ങിയ അച്ചായൻസ് എന്ന ജയറാം ചിത്രത്തിലും പ്രകാശ് രാജ് അഭിനയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here