in

“മോഹൻലാൽ തെളിച്ച വഴിയിൽ യുവനിരയും”; രണ്ട് ചിത്രങ്ങൾ കൂടി 100 കോടി ക്ലബ് ലക്ഷ്യമാക്കുന്നു!

“മോഹൻലാൽ തെളിച്ച വഴിയിൽ യുവനിരയും”; രണ്ട് ചിത്രങ്ങൾ കൂടി 100 കോടി ക്ലബ് ലക്ഷ്യമാക്കുന്നു!

മലയാള സിനിമയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ മോഹൻലാൽ, 50 കോടി ക്ലബ് 100 കോടി ക്ലബ് എന്നീ നാഴികക്കല്ലുകൾ സ്ഥാപിച്ചപ്പോൾ, അത് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. 2013 ൽ ദൃശ്യത്തിലൂടെ 50 കോടി ക്ലബും 2016 ൽ പുലിമുരുകനിലൂടെ 100 കോടി ക്ലബും മലയാളത്തിന് സാധ്യമാക്കിയ മോഹൻലാൽ, 2019 ൽ ലൂസിഫറിലൂടെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രം കൂടി സമ്മാനിച്ച് ചരിത്രം രചിച്ചു.

മോഹൻലാലിന്റെ പാത പിന്തുടർന്ന് യുവനിര ആദ്യമായി 100 കോടി ക്ലബിൽ എത്തിയത് 2023 ൽ ആണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത യുവനിരയുടെ മൾട്ടി സ്റ്റാർ ചിത്രം 2018 ആയിരുന്നു മലയാളത്തിന്റെ മൂന്നാമത്തെ 100 കോടി ക്ലബ് ചിത്രം. ഇപ്പോളിതാ രണ്ട് പുതിയ ചിത്രങ്ങൾ 100 കോടി ക്ലബ് ലക്ഷ്യം വെച്ച് ഒരേ പോലെ മുന്നേറുകയാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത പ്രേമലുവും മഞ്ഞുമ്മൽ ബോയ്സ്സും ആണ് മലയാളത്തിന്റെ പുതിയ 100 കോടി ക്ലബ് പ്രതീക്ഷകൾ. 

മഞ്ഞുമ്മൽ ബോയ്സ് തമിഴ് ബോക്സ് ഓഫീസിൽ പുതു ചരിത്രം തന്നെയാണ് സൃഷ്ടിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് സിംഗിൾ ഡേ കളക്ഷൻ 1 കോടി പോലും നേടാൻ സാധിക്കാതെ ഇരുന്ന മലയാള സിനിമയ്ക്ക് 1 കോടിയക്ക് മുകളിൽ നേടാൻ സാധിക്കുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം(ശനി) നാല് കോടിക്ക് മുകളിൽ ചിത്രത്തിന് തമിഴ് നാട്ടിൽ നിന്ന് മാത്രം കളക്ഷൻ വന്നിട്ടുണ്ട്. ഇന്ന് ഇതിനും മുകളിൽ കളക്ഷൻ വരും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പങ്കുവെക്കുന്ന പ്രതീക്ഷ. ചിത്രത്തിന്റെ മലയാളം പതിപ്പിന് തന്നെയാണ് ഈ സ്വീകാര്യത ലഭിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത. ഇന്ന് കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 85 കോടി കടക്കും എന്നാണ് വിലയിരുത്തൽ. 

പ്രേമലു ആകട്ടെ തെലുങ്കിൽ മൊഴിമാറ്റി റിലീസിന് തയ്യാറായിരിക്കുക ആണ്. പ്രമുഖ സംവിധായകൻ എസ് എസ് രാജമൌലിയുടെ മകൻ കാർത്തികേയ ആണ് ചിത്രത്തെ തെലുങ്കിൽ എത്തിക്കുന്നത്. തെലുങ്കിലും ചിത്രം മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ. നിലവിൽ 80 കോടി യ്ക്ക് അരികെ കളക്ഷൻ നേടിയ ചിത്രത്തിന് തെലുങ്ക് പ്രേക്ഷകരുടെ പിന്തുണയോടെ 100 കോടി ക്ലബിൽ നിഷ്പ്രയാസം എത്താൻ കഴിയും എന്നാണ് വിലയിരുത്തൽ. ഈ ചിത്രങ്ങളുടെ മഹാ വിജയം മലയാള സിനിമയുടെ പുതിയൊരു ഉയർച്ചയെ സൂചിപ്പിക്കുന്നു. മുൻപേ തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ മലയാള സിനിമയ്ക്ക് ബിഗ് സ്ക്രീനിലും അത് സാധ്യമാകുകയാണ്. മോഹൻലാലിന് പുറമെ യുവനിരയ്ക്കും ഇത് സാധ്യമാകുന്നത് മലയാള സിനിമയ്ക്ക് കൂടുതൽ കരുത്ത് പകരുകയാണ്.

Content-Highlights: Mollywood’s 100 Crore Club movies

“അത്യന്തം ദാരുണമായ സംഭവങ്ങളുടെ ദൃശ്യാവിഷ്‍കാരം”; ‘തങ്കമണി’ ട്രെയിലർ പുറത്ത്, റിലീസ് മാർച്ച് 7ന്..

അടുത്തത് വലിയ ബജറ്റിൽ ഒരു ഹിസ്റ്റോറിക്കൽ പീരിഡ് ഡ്രാമ; ചിദംബരം വെളിപ്പെടുത്തുന്നു…