വ്യാജ കളക്ഷൻ പുറത്തു വിടുന്ന മലയാള സിനിമയിലെ പുതിയ പ്രവണതയെയും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന മാർക്കറ്റിങ് തന്ത്രത്തെയും വിമര്‍ശിച്ച് മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത്
കേരളത്തിലെ തീയേറ്ററുകളിൽ ഇ-ടിക്കറ്റ് നിലവിൽ വരുന്നു എന്ന് വാർത്തകൾ വന്നിട്ട് വര്‍ഷങ്ങള്‍ കുറെ ആയി. എന്നാൽ ഇതുവരെയും മുഴുവൻ തിയേറ്ററുകളിലും ഈ സംവിധാനം നിലവിൽ വന്നിട്ടില്ല. കുറച്ചു സർക്കാർ തീയേറ്ററുകളിൽ മാത്രം ആണ് ഇപ്പോൾ ഇ-ടിക്കറ്റിങ് നിലവിൽ ഉള്ളത്. നടപ്പിലാക്കാനുള്ള പ്രയോഗ്യമായ ബുദ്ധിമുട്ടുകൾ കാരണം ആകാം ഇ-ടിക്കറ്റിങ് വൈകുന്നത്. നല്ലൊരു ശതമാനം തിയേറ്ററുകളും മൾട്ടിപ്ളെക്സുകളിലും ഓൺലൈൻ ടിക്കറ്റ് സംവിധാനവും നിലവിൽ ഉണ്ട്. എന്നിട്ടും ഇ-ടിക്കറ്റിങ് സംവിധാനം വൈകുന്നു. ഇപ്പോളിതാ ഇ-ടിക്കറ്റിങ് വരേണ്ടതിന്റെ ആവശ്യകത തുറന്നു കാണിച്ചുകൊണ്ട് സൂപ്പർതാരം മോഹൻലാലിൻറെ ആരാധക കൂട്ടായ്മയായ മോഹൻലാൽ ഫാൻസ് ക്ലബ് പുറത്തുവിട്ട ഒരു ലേഖനം സോഷ്യൽ മീഡിയയിൽ ചർച്ച ആകുക ആണ്.
വ്യാജ കളക്ഷൻ പുറത്തു വിടുന്ന മലയാള സിനിമയിലെ പുതിയ പ്രവണതയെയും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന മാർക്കറ്റിങ് തന്ത്രത്തെയും മോഹൻലാൽ ഫാൻസ് ക്ലബ് ലേഖനത്തില്‍ വിമർശിച്ചിരിക്കുന്നു. കൂടാതെ കേരളത്തിലേയും കേരളത്തിന് പുറത്തേയും വിദേശത്തേയും ട്രാക്ക് ചെയ്യാൻ കഴിയുന്ന എല്ലാ സ്‌ക്രീനുകളിലെയും കളക്ഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങൾ സിനിമാ പ്രേമികളുടെ മുന്നിൽ എത്തിച്ചിരിക്കുന്നു. ഏതൊക്കെ ചിത്രങ്ങളാണ് യഥാർത്ഥത്തിൽ മികച്ച വിജയം കൈ വരിച്ചതെന്നും അതുപോലെ ഏതൊക്കെ ചിത്രങ്ങൾ ആണ് കളക്ഷൻ പെരുപ്പിച്ചു കാണിച്ചു വന്‍ വിജയം നേടി എന്ന് അവകാശപ്പെടുന്നത് എന്നും കൃത്യമായ കണക്കുകൾ നിരത്തി ഈ ലേഖനത്തിലൂടെ അവർ വാദിക്കുമ്പോൾ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഇ- ടിക്കറ്റിങ് നിലവിൽ വരികയാണെങ്കിൽ ഇത്തരം കളക്ഷൻ പെരുപ്പിക്കലുകളും വ്യാജ പ്രചാരണങ്ങളും ഒഴിവാക്കാൻ കഴിയുമെന്നും ഫാൻ ഫൈറ്റ് പോലത്തെ സിനിമകളെ തകർക്കുന്ന പ്രവണതകൾ ഇല്ലാതെ ആക്കാമെന്നും ഈ ലേഖനം പറയുന്നു. അതുപോലെ തന്നെ പണം മുടക്കി സിനിമകൾ കാണുന്ന പ്രേക്ഷകന് ആ ചിത്രം എന്ത് നേടി ബോക്സ് ഓഫീസിൽ എന്ന് സുതാര്യമായി അറിയാനുള്ള ഒരു വഴിയും കൂടിയാണ് ഇ-ടിക്കറ്റിങ് എന്ന സംവിധാനം എന്നും പറഞ്ഞു വെക്കുന്നുണ്ട് മോഹൻലാൽ ഫാൻസ് ക്ലബ് പുറത്തു വിട്ട ലേഖനം. ഏതായാലും അവർ പറഞ്ഞു വെച്ച കാര്യങ്ങളിലും മുന്നോട്ട് വെച്ച വാദഗതികളിലും കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം, സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾ ഇപ്പോൾ ഇതിനെ സ്വാഗതം ചെയ്യുന്നത്. ഇ-ടിക്കറ്റിങ് ഒരു അനിവാര്യതയാണ്, എത്രയും വേഗം കേരളത്തിൽ അത് നടപ്പിലാക്കപ്പെടുന്നുവോ, മലയാള സിനിമയ്ക്കു അത് അത്ര തന്നെ ഗുണം ചെയ്യും എന്നുറപ്പാണ്.
മോഹൻലാൽ ഫാൻസ് ക്ലബ് പുറത്തുവിട്ട ലേഖനം: