മോഹൻലാലിന്‍റെ ജന്മദിനം ആഘോഷമാക്കി നെറ്റ്ഫ്ലിക്സ് ആ ഡയലോഗ് പറയും…!

0

മോഹൻലാലിന്‍റെ ജന്മദിനം ആഘോഷമാക്കി നെറ്റ്ഫ്ലിക്സ് ആ ഡയലോഗ് പറയും…!

മെയ് 21 – ലാലേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാലിന്‍റെ ജന്മദിനം. എല്ലാ വർഷവും ഈ ദിവസം ആഘോഷമാണ് മലയാളത്തിന്. കഴിഞ്ഞ വർഷം കോവിഡ് കാലം കാരണം ആഘോഷങ്ങൾ വലിയ രീതിയിൽ ഇല്ലായിരുന്നേലും ഓൺലൈൻ ആഘോഷങ്ങൾ വളരെ വലുത് തന്നെ ആയിരുന്നു. കോവിഡ് ഇപ്പോളും ഭീഷണി ആയി നിൽക്കുന്നു എങ്കിലും ജന്മദിന ആഘോഷങ്ങൾ ഓൺലൈനായി ആവേശത്തിൽ തുടരുക ആണ്.

മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെ ഉള്ള താരങ്ങളുടെ ആശംസകൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. ആരാധകർ ആകട്ടെ ലാലേട്ടൻ ഡയലോഗുകളും മറ്റുമായി പ്രത്യേക മാഷ് അപ്പ് വീഡിയോകളും ഒക്കെ തയ്യാറാക്കി ആശംസകൾ അറിയിക്കുന്നു. അതോടൊപ്പം തന്നെ കോവിഡ് പ്രോട്ടോകോൾ ഓർമ്മപ്പെടുത്തികൊണ്ട് ഉള്ള ജന്മദിന ആശംസ വീഡിയോകളും ശ്രദ്ധ നേടുന്നുണ്ട്.

ഇപ്പോളിതാ ചർച്ച ആകുന്ന മറ്റൊരു ജന്മദിന ആഘോഷം ലോകത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സ് വക ആണ് വന്നിരിക്കുന്നത്. ഇന്ന് വരുന്ന എല്ലാ വർക് കോളുകളും മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞ് അവസാനിപ്പിക്കാൻ ആണ് നെറ്റ്ഫ്ലിക്‌സ് തീരുമാനിച്ചിരിക്കുന്നത്. ഏതാണ് ആ ഡയലോഗ് എന്നല്ലേ. നരസിംഹം സിനിമയിലെ ശ്രദ്ധയമായ “നീ പോ മോനെ ദിനേശാ” ആണ് ഈ ഡയലോഗ്.

നെറ്റ്ഫ്ലിക്‌സ് ട്വീറ്റ് ഇതാ:

മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് ആരാധകർ തയ്യാറാക്കിയ ചില കിടിലൻ മാഷ് അപ്പ് വീഡിയോകൾ കാണാം: