ബ്രോ ഡാഡി: ലൂസിഫർ 2ന് മുൻപ് വീണ്ടും മോഹൻലാൽ – പൃഥ്വിരാജ് ചിത്രം..!

0

ബ്രോ ഡാഡി: ലൂസിഫർ 2ന് മുൻപ് വീണ്ടും മോഹൻലാൽ – പൃഥ്വിരാജ് ചിത്രം..!

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ലൂസിഫർ എന്ന ആദ്യ സംവിധാന സംരഭവത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്‍റെ കുപ്പായം അണിയുന്നു.

ബ്രോ ഡാഡി എന്നാണ് ചിത്രത്തിന്‍റെ പേര്. ആദ്യ ചിത്രത്തിലെ പോലെ ഈ ചിത്രത്തിലും നായകൻ സൂപ്പർതാരം മോഹൻലാൽ തന്നെ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീജിത്ത് എൻ, ബിബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ മീന, കല്യാണി പ്രിയദർശൻ, മുരളി ഗോപി, കനിഹ, ലാലു അലക്സ്, സൗബിൻ ഷഹീർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാരം ചെയ്യുന്നത്. അഖിലേഷ് മോഹന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ഗോകുല്‍ദാസ് ആണ് ആര്‍ട്ട് ഡയറക്ടര്‍. മ്യൂസിക്‌ ദീപക് ദേവ്.

ചിത്രം ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. ലൂസിഫര്‍ രണ്ടാം ഭാഗം കൂടാതെ ബറോസ് എന്ന ചിത്രത്തിലും മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീം ഒന്നിക്കുന്നുണ്ട്. ഈ ചിത്രം മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരഭം കൂടി ആണ്.