‘മോൺസ്റ്റർ’ സാഹസികമായ പരീക്ഷണം, ‘എലോണി’ൽ ഞാൻ മാത്രം; മോഹൻലാൽ പറയുന്നു…
‘ബ്രോ ഡാഡി’, ‘ആറാട്ട്’, ‘ട്വൽത്ത് മാൻ’ എന്നീ മൂന്ന് ചിത്രങ്ങൾ ആണ് മോഹൻലാലിന്റെ ഈ വർഷം റിലീസ് ആയ ചിത്രം. ‘ആറാട്ട്’ തീയേറ്റർ റിലീസ് ആയി എത്തിയപ്പോൾ ‘ബ്രോ ഡാഡി’യും ‘ട്വൽത്ത് മാനും’ ഒടിടി റിലീസുകൾ ആയി ആണ് എത്തിയത്. കഴിഞ്ഞ മൂന്ന് മാസങ്ങൾ ആയി മോഹൻലാൽ ചിത്രങ്ങളുടെ റിലീസിന് ആയി കാത്തിരിക്കുക ആണ് പ്രേക്ഷകർ. എലോണും മോൺസ്റ്ററും ആണ് ഉടൻ റിലീസ് ആകും എന്ന് പ്രതീക്ഷിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഈ ചിത്രങ്ങളെ കുറിച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ സംസാരിക്കുക ഉണ്ടായി.
എലോൺ കണ്ടെണ്ട സിനിമയാണ് എന്ന് മോഹൻലാൽ പറയുന്നു. “കമലഹാസൻ ഒക്കെ തനിച്ച് സിനിമ ചെയ്തിട്ടുണ്ട് എന്നാൽ അതിൽ വേറെ ആളുകൾ ശബ്ദമായിട്ടൊക്കെ ഉണ്ടായിരുന്നു. ഇതിൽ ഞാൻ മാത്രമേ ഉള്ളൂ. അതാണ് എലോൺ എന്നുള്ളത്. വളരെ വ്യത്യസ്തമായാണ് ഷാജി കൈലാസ് ഷൂട്ട് ചെയ്തിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന കഥയാണ്.” -മോഹന്‍ലാല്‍ പറഞ്ഞു. കുറച്ച് സാഹസികമായ ഒരു പരീക്ഷണമാണ് മോൺസ്റ്റർ എന്ന് മോഹൻലാൽ പറയുന്നു. പ്രത്യേകിച്ചും അതിന്റെ കഥയാണ് പരീക്ഷണം എന്നും ആക്‌ഷൻ രംഗങ്ങൾ വേറിട്ടതാണ് എന്നും മോഹൻലാൽ വെളിപ്പെടുത്തി. രണ്ട് സിനിമകളും റിലീസിന് തയാറായിരിക്കുക ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.