in

കൃഷാന്തിന്റെ പുതിയ ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്…

കൃഷാന്തിന്റെ പുതിയ ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്…

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ച “ആവാസവ്യൂഹം”, “പുരുഷ പ്രേതം” എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. “മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ പൂർണ്ണമായ ടൈറ്റിൽ “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നത് കൂടുതൽ ആകാംഷ നൽകുന്നു.

“ഗഗനചാരി” എന്ന സിനിമയ്ക്ക് ശേഷം അജിത് വിനായക ഫിലിംസും കൃഷാന്ത്‌ ഫിലിംസും വീണ്ടും ഒന്നിക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം ഒരു വ്യത്യസ്തമായ സിനിമാനുഭവമായിരിക്കും എന്ന് പ്രതീക്ഷിക്കാം. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സിനിമയുടെ കൗതുകമുണർത്തുന്ന അന്തരീക്ഷം സൂചിപ്പിക്കുന്നു.

View this post on Instagram

A post shared by Ajith Vinayaka Films (@ajithvinayakafilms)

ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. രജിഷ വിജയൻ, നിരഞ്ജൻ മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം: പ്രയാഗ് മുകുന്ദൻ, സംഗീതം: വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം: കൃഷാന്ത്‌, ആൽവിൻ ജോസഫ്, മേക്കപ്പ്: അർഷാദ് വർക്കല, സംഘട്ടനം: ശ്രാവൺ സത്യ, വസ്ത്രാലങ്കാരം: ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫി: നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് എൽ ആർ, കളറിസ്റ്റ്: അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്: കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ: ആരോമൽ പയ്യന്നുർ, പിആർഒ: ശബരി.

സോനാക്ഷി സിൻഹയുടെ സൈക്കോളജിക്കൽ ത്രില്ലർ ‘നികിത റോയ്’ മെയ് 30ന്