തമിഴ്നാട്ടിലും തലയെടുപ്പോടെ വമ്പൻ റിലീസിനൊരുങ്ങി ‘മരക്കാർ’..!
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകൻ ആകുന്ന മരക്കാർ മലയാളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു ചിത്രമല്ല. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. യുഎസ്എ മാർക്കറ്റിൽ ആകട്ടെ ഇംഗ്ളീഷ് വെർഷനിലും മരക്കാർ തിയേറ്റർ റീലീസ് ഉണ്ട്.
വലിയ ബോക്സ് ഓഫീസ് വിപണി ലക്ഷ്യം വെച്ചാണ് മരക്കാർ എത്തുന്നത്. ഇപ്പോളിതാ തമിഴ് നാട്ടിലെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുക ആണ്.
അറുനൂറിലധികം സ്ക്രീനുകളിൽ ആയിരിക്കും തമിഴ് നാട്ടിൽ മരക്കാർ എത്തുക. ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളി ആയ സുരേഷ് കുരുവിള ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
350 ഓളം സ്ക്രീനുകളിൽ തമിഴ് പതിപ്പ് ആയിരിക്കും പ്രദർശിപ്പിക്കുക. 250 ഓളം സ്ക്രീനുകളിൽ മലയാളം, തെലുങ്ക്, ഹിന്ദി പതിപ്പുകളും പ്രദർശിപ്പിക്കും. മലയാളത്തിൽ നിന്നൊരു ചിത്രത്തിന് ഇത്തരത്തിൽ ഉള്ള വമ്പൻ തിയേറ്റർ റിലീസ് ആദ്യമായിട്ട് ആണ്.
തമിഴ്നാട്ടിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് കലൈ പുലി താനു ആണ്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുക ആണ്. 100 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം മലയാളത്തിന്റെ ഏറ്റവും മുതൽ മുടക്ക് ഉള്ള ചിത്രമാണ്.
ഒടിടി റിലീസിലേക്ക് ചിത്രം പോകും എന്നൊരു അവസ്ഥയിൽ നിന്ന് സർക്കാർ വരെ നേരിട്ട് ഇടപെട്ട് ചിത്രത്തിനെ തിയേറ്ററുകളിലേക്ക് എത്തിക്കുക ആയിരുന്നു. ആഘോഷപൂർവ്വം ആണ് സിനിമാ ലോകം ഒന്നാകെ ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപനം ഏറ്റെടുത്തത്. ഫാൻസ് ഷോകളിലും ചിത്രം റെക്കോർഡ് കുതിപ്പ് ആണ് നടത്തുന്നത്. പ്രീ ബുക്കിംഗ് കണക്കുകളിലും ചിത്രം വൻ മുന്നേറ്റം നടത്തുന്നു. എന്ത് കൊണ്ടും ചിത്രം മലയാള സിനിമയിൽ പുതിയ ചരിത്രം എഴുതും എന്നത് തീർച്ചയാണ്.