ചുരുളിയ്ക്ക് ശേഷം ലിജോ മമ്മൂട്ടിക്ക് ഒപ്പം; ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങൾ…
കഴിഞ്ഞ ദിവസം ഒടിടി റീലീസ് ആയി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എത്തിയിരുന്നു. ചില പ്രേക്ഷകർക്ക് വേറിട്ട അനുഭവം ചിത്രം സമ്മാനിച്ചപ്പോൾ ചിലർ ചിത്രത്തെ വിമർശിക്കുക ആണ് ഉണ്ടായത്. ചിത്രത്തിലെ തെറി സംഭാഷണങ്ങൾ ആണ് ചിലരെ ചൊടിപ്പിച്ചത്. ഇത് അനിവാര്യമാണെന്ന് വാദിക്കുന്നവരും കുറവല്ല.
എന്തിരുന്നാലും മലയാളത്തിൽ വേറിട്ട സിനിമകൾ സമ്മാനിക്കുന്ന ഫിലിം മേക്കർ ആണ് ലിജോ എന്നതിൽ ആർക്കും സംശയമില്ല. ഇനി ലിജോയുടെ വരുന്ന ചിത്രങ്ങളെ കാത്തിരിക്കുന്നവരും കുറവല്ല. ഇത്തവണ കാത്തിരിക്കാൻ കുറച്ചു ആവേശവും ഉണ്ടാകും. കാരണം, ആദ്യമായി ലിജോ മലയാളത്തിന്‍റെ സൂപ്പർതാരങ്ങളിൽ ഒരാളുമായി ഒന്നിക്കുക ആണ്.
സൂപ്പർതാരം മമ്മൂട്ടിയുമായി ആണ് ലിജോ ഒന്നിക്കുന്നത്. ഈ കൂട്ട് കെട്ടിന്റെ രണ്ട് ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ലോക നിലവാരത്തിൽ സിനിമകൾ സൃഷ്ടിക്കുന്ന ലിജോയുമായി മഹാ നടൻ മമ്മൂട്ടി ഒന്നിക്കുമ്പോൾ അത് സിനിമാസ്നേഹികൾക്ക് ഒരു വിരുന്ന് തന്നെ ഒരുക്കും എന്നാണ് പ്രതീക്ഷ.
‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിൽ ആണ് ഇരുവരും ആദ്യം ഒന്നിക്കുന്നത്. മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി പുതിയതായി ലോഞ്ച് ചെയ്ത പ്രൊഡക്ഷൻ കമ്പനി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പളനിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുക ആണ്. ലൊക്കേഷനിലെ ചിത്രം ഇന്ന് പുറത്ത് വന്നിരുന്നു. തമിഴിലും മലയാളത്തിലുമായി ഈ ചിത്രം റിലീസ് ചെയ്യും.
രണ്ടാമത് ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോർമ് നെറ്റ്ഫ്ലിക്‌സിന് വേണ്ടി ഉള്ളത് ആണ്. ഒരു ചിത്രവും ഉടനെ തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ.
എം ടി കഥകൾ ആസ്പദമാക്കിയാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു സെഗ്‌മെന്റിൽ ആണ് മമ്മൂട്ടി – ലിജോ ടീം ഒന്നിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ ഉൾപ്പെടെ ഉള്ള തരങ്ങളും മറ്റ് സെഗ്‌മെന്റിൽ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ.
എന്തായാലും, ചുരുളി ചർച്ചകൾ സോഷ്യൽ മീഡിയയിൽ കത്തികയറുമ്പോൾ ലിജോ വീണ്ടും ചർച്ചയാകുന്ന അടുത്ത ചിത്രത്തിന്റെ തിരക്കിൽ ആണ്. ഇത്തവണ മമ്മൂട്ടിക്കൊപ്പം ആണെന്നത് കൊണ്ട് കൂടുതൽ ചർച്ചയാകും എന്നത് തീർച്ച.