പ്രീ റീലീസ് ബിസിനസിൽ മരക്കാർ ലാഭം കൊയ്യുന്നു; കണക്കുകൾ ഇങ്ങനെ…
മലയാളത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള ചിത്രം മരക്കാറിന് ആയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 1 വർഷത്തിലേറെ ആയി. 2020 മാർച്ചിൽ തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ഈ മോഹൻലാൽ ചിത്രം കോവിഡ് 19 കാരണം റീലീസ് നീണ്ടു പോകുക ആയിരുന്നു.
എന്നാൽ ചിത്രം ഇപ്പോൾ ഇന്ത്യ ഒട്ടാകെ ചർച്ച ആയിരിക്കുക ആണ്. 2019 ലെ മികച്ച ചിത്രത്തിന് ഉൾപ്പെടെ മൂന്ന് ദേശീയ അവാർഡുകൾ ചിത്രം നേടിയത് ആണ് ഇതിന് കാരണം. മലയാളത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിച്ച ഈ ചിത്രത്തിനെ കുറിച്ചു മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുക ആണ്. റിലീസിന് മുൻപ് തന്നെ ചിത്രം നിർമ്മാതാക്കൾക്ക് ലാഭം നേടി കൊടുത്തിരിക്കുന്നു എന്നാണ് ആ വാർത്ത.
62 കോടി മുതൽ മുടക്കിൽ ആണ് മരക്കാർ നിർമ്മിച്ചിരിക്കുന്നത്. ഈ ബഡ്ജറ്റ് പ്രീ റീലീസ് ബിസിനസിലൂടെ ചിത്രം തിരിച്ചു പിടിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
മരക്കാർ പ്രീ റീലീസ് ബിസിനസ് കണക്കുകൾ ഇങ്ങനെ:
സാറ്റലൈറ്റ് റൈറ്റ്‌സ് – 25 കോടി
ഒടിടി റൈറ്റ്സ് – 27 കോടി
ഓവർസീസ് റൈറ്റ്‌സ് – 14 കോടി
മ്യൂസിക് റൈറ്റ്സ് – 1.5 കോടി
ടോട്ടൽ പ്രീ റീലീസ് ബിസിനസ് – 67.5 കോടി.
ടോട്ടല്‍ ബജറ്റ് – 62 കോടി
ഇത് കൂടാതെ 25 കോടിയുടെ തിയേറ്റർ അഡ്വാൻസ് ഡീലും കേരളത്തിൽ നിന്ന് മാരക്കാറിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
പ്രിയദർശൻ സംവിധാനം ചെയ്ത മരക്കറിൽ മോഹൻലാലിന് ഒപ്പം സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മഞ്ജു വാര്യർ, അശോക് ഷെൽവൻ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഇന്നൊസെന്റ, മുകേഷ്, നെടുമുടി വേണു, സിദ്ദിഖ് തുടങ്ങിയ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ മൂൺ ഷോട്ട് എന്റർടൈന്മെന്റ്സും കോൺഫിഡന്റ ഗ്രൂപ്പും സഹകരിക്കുന്നുണ്ട്. മെയ് 13 ന് ആണ് ചിത്രത്തിന്റെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19 കേസുകൾ കൂടുന്ന സാഹചര്യത്തിൽ വീണ്ടും റീലീസ് മാറ്റും എന്നാണ് കരുതുന്നത്.