തുടർച്ചയായ മൂന്ന് തോൽവിയ്ക്ക് ശേഷം ഹൈദരാബാദിന് ആദ്യ വിജയം..!
ഐപിഎല്ലിലെ പതിനാലാം മത്സരത്തിൽ പഞ്ചാബ് കിങ്ങിസിന് എതിരെ സൺ റൈസേർസ് ഹൈദരാബാദിന് 9 വിക്കറ്റ് വിജയം. ആദ്യ 3 മത്സരങ്ങളിലും പരാജയപ്പെട്ട ഹൈദരാബാദിന്റെ ഈ സീസണിലെ ആദ്യ വിജയം ആണിത്. ബോളിങ് മികവിൽ പഞ്ചാബിനെ 120 റൺസിന് ഓൾ ഔട്ട് ആക്കിയതിന് ശേഷം സ്കോർ പിൻതുടർന്ന് 9 വിക്കറ്റിന് ജയിക്കുക ആയിരുന്നു ഹൈദരാബാദ്.

തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ശേഷം ക്രിസ് ഗെയ്ൽ – മായങ്ക് അഗർവാൾ കൂട്ട്കെട്ട് പുരോഗമിക്കുന്ന വേളയിൽ കെ അഹമ്മദ് അഗർവാളിനെ പുറത്താക്കി. തുടർന്ന് എത്തിയ നിക്കൊളാസ് പൂരൻ ആകട്ടെ പതിവ് പോലെ ഡക്കിന് പുറത്തായി. ഒരു ബോൾ പോലും നേരിടാൻ ആവാതെ പൂരനെ ഡേവിഡ് വാർണർ ആണ് റൺ ഔട്ട് ആക്കിയത്.


ശേഷം പഞ്ചാബ് ബാറ്റിംഗ് നിരയില്‍ ഷാരൂഖ് ഖാന്‍ (22), മോയിസ് ഹെന്റിക്കസ്(14), ദീപക് ഹൂഡ(13) എന്നിവര്‍ മാത്രം ആണ് രണ്ടക്കം കടന്നത്. ഖലീല്‍ അഹമ്മദ് 3 വിക്കറ്റും അഭിഷേക് ശര്‍മ 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 9 വിക്കറ്റും 8 ബോളുകളും ബാക്കി നില്‍ക്കെ വിജയിച്ചു. 63 റണ്‍സ് നേടി പുറത്താക്കാതെ നിന്ന ജോണി ബെയർസ്റ്റോ ആണ് മാന്‍ ഓഫ് ദി മാച്ച്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 37 റണ്‍സ് നേടി.