ചൈന ബോക്സ് ഓഫീസിലും ‘മരക്കാർ’ എത്തും; റിലീസ് വിവരങ്ങൾ പുറത്ത്…

ഇന്ത്യൻ ഭാഷകൾ കൂടാതെ ചൈനീസ് ഉൾപ്പെടെ ഉള്ള വിദേശ ഭാഷകളിലും മരക്കാർ അറബികടലിന്റെ സിംഹം എന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിന്റെ റിലീസ് ഉണ്ടാവും എന്ന് മുൻപ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ കോവിഡ്19 ഉൾപ്പെടെ പല പ്രതിസന്ധികൾ ഉണ്ടായ സാഹചര്യത്തിൽ മറ്റ് റിലീസുകളെ സംബന്ധിച്ചു ഒരു വ്യക്തത ഉണ്ടായിരുന്നില്ല.
ഇപ്പോളിതാ ചൈനീസ് റിലീസ് സംബന്ധിച്ചു സൂചനകൾ നിർമ്മാതാക്കളിൽ നിന്ന് ലഭിച്ചിരിക്കുക ആണ്. ആന്റണി പെരുമ്പാവൂറിന്റെ ആശിർവാദ് സിനിമാസിന് ഒപ്പം നിർമ്മാണത്തിൽ പങ്കാളിയായ മൂൺ ഷോട്ട് എന്റർടൈന്മെന്റിസിന്റെ ഉടമ സുരേഷ് കുരുവിള ആണ് ചൈനയിലെ റിലീസിനെ സംബന്ധിച്ചു സൂചന നൽകിയത്.

ഏപ്രിലിൽ മരക്കാറിന്റെ ചൈനീസ് റിലീസ് പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഫെയ്‌സ്ബുക്കിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ആണ് അദ്ദേഹം ഇക്കാര്യം വ്യക്തയമാക്കിയത്. ഇതോടെ മരക്കാറിന് ചൈനയിൽ റിലീസ് ഉണ്ടാവും എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിരിക്കുക.
ചൈന എന്നത് സിനിമകൾക്ക് വലിയ ഒരു വിപണി ആണ്. ആമിർ ഖാൻ ചിത്രങ്ങൾ ചൈനയിൽ വലിയ രീതിയിൽ ആണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിൽ ഈ ഒരു സാധ്യത മുന്നിൽ കണ്ടു മികച്ച രീതിയിൽ ഈ മാർക്കറ്റ് ഉപയോഗപ്പെടുത്തിയതും ആമിർ ഖാൻ ആണ്. പിന്നീട് ബാഹുബലി പോലെ ഉള്ള ചിത്രങ്ങളും ചൈനയിൽ റിലീസ് ചെയ്തു നേട്ടങ്ങൾ കൊയ്തു.

ആശിർവാദ് സിനിമാസിനെ സംബന്ധിച്ചു ദൃശ്യം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. ദൃശ്യത്തിന്റെ ചൈനീസ് അവകാശം വിറ്റ് പോയതും അവിടെ അത് റീമെയ്ക് ചെയ്ത് റിലീസ് ചെയ്തപ്പോൾ വമ്പൻ വിജയം കൊയ്യാന്‍ സാധിച്ചതും ഈ ബന്ധം ശക്തമാക്കി. ആശിർവാദ് സിനിമാസ് ആകട്ടെ ചൈനയിലെ ബിസിനസ് സാദ്യതകൾ മുന്നിൽ കണ്ട് ഹോങ് കോങ്ങിൽ ഒരു ഓഫീസും 2019ൽ തുറന്നിരുന്നു.
കൂടാതെ, ആദ്യമായി ഒരു മലയാള ചിത്രം മലേഷ്യയിൽ റിലീസ് ചെയ്യുന്നു എന്ന നേട്ടവും മരക്കാറിലൂടെ സംഭവിക്കുക ആണ്. മലേഷ്യ റിലീസ് ഡിസംബർ 2ന് തന്നെ ആണ്. ഇത്തരത്തിൽ മോഹൻലാൽ എന്ന കേരളത്തിന്റെ ഏറ്റവും വലിയ താരത്തെ ഒരു ബ്രാൻസ് ആക്കി കൊണ്ട് മലയാള സിനിമയ്ക്ക് പുതിയ വിപണികൾ ആശിർവാദ് സിനിമാസ് കണ്ടെത്തുക ആണ്.