in

“വാഴ നനയുമ്പോൾ ചീരയും കൂടി നനയും”, മരക്കാറിനൊപ്പം ഭീമൻ ഒരു വഴി കണ്ടെത്തി..!

“വാഴ നനയുമ്പോൾ ചീരയും കൂടി നനയും”, മരക്കാറിനൊപ്പം ഭീമൻ ഒരു വഴി കണ്ടെത്തി..!

മരക്കാർ ഡിസംബർ 2ന് റിലീസ് പ്രഖ്യാപിച്ചപ്പോൾ ആ ആഴ്ചയിൽ റിലീസ് നിശ്ചയിച്ചിരുന്ന സിനിമകളുടെ റിലീസ് മാറ്റി വെച്ചിരുന്നു. എന്നാൽ ഒരു ചിത്രം മരക്കാർ റിലീസ് ചെയ്യുന്ന ആഴ്ചയിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചു. കുഞ്ചാക്കോ ബോബൻ നായകൻ ആകുന്ന ഭീമന്റെ വഴി ആണ് ആ ചിത്രം.

മരക്കാർ ഡിസംബർ 2ന് എത്തുമ്പോൾ പിറ്റേ ദിവസം ഡിസംബർ 3ന് ആണ് ഭീമന്റെ വഴിയുടെ റിലീസ്. എന്ത് കൊണ്ട് ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഭീമന്റെ വഴി എന്ന ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ പ്രതീക്ഷ ഒരു കാരണമായി ചൂണ്ടി കാണിച്ച കുഞ്ചാക്കോ ബോബൻ, മരക്കാറിന് ഒപ്പമുള്ള റീലീസ് കൊണ്ട് ഭീമന്റെ വഴിക്ക് ചില പ്രയോജനങ്ങൾ നേടാം എന്ന് ഒരു പഴഞ്ചൊല്ല് കൊണ്ട് സൂചിപ്പിക്കുകയും ചെയ്തു. വാഴ നനയുമ്പോൾ ചീരയും കൂടി നനയും എന്നാണ് കുഞ്ചാക്കോയുടെ മറുപടി.

ഭീമന്റെ വഴി ഒരു ചെറിയ സിനിമ ആണെന്നും യഥാർത്ഥ ജീവിതത്തിലെ ആളുകളിൽ നിന്ന് പ്രചോദനമായി യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചെയ്യുന്നൊരു നർമ്മ ചാലിച്ച സിനിമ ആണെന്നും കുഞ്ചാക്കോ പറയുന്നു. അത്ര ‘നീറ്റ്’ അല്ലാത്ത ഒരു കഥാപാത്രത്തെ ആണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് കുഞ്ചാക്കോ കൂട്ടിച്ചേർത്തു.

“മുൻപേ തന്നെ തിയേറ്റർ റിലീസായി പ്ലാൻ ചെയ്തിരുന്ന ചിത്രമാണിത്. തിയേറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം കുറുപ്പ്, ജാൻ-ഇ-മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് നല്ല പ്രതികരണം ലഭിച്ചപ്പോഴാണ് ഞങ്ങൾ ഡിസംബർ 3 റിലീസ് തീയതിയായി നിശ്ചയിച്ചത്. മരക്കാർ പോലൊരു വലിയ ചിത്രം ഒരു ദിവസം മുൻപാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിൽ ‘വാഴ നനയുമ്പോൾ ചീരയും കൂടി നനയും’ എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് നമുക്കും അതിൽ നിന്ന് എന്തെങ്കിലും പ്രയോജനം ഉണ്ടാവട്ടെ.

ഒരിക്കലും മരക്കാറിന് ഒപ്പം മത്സരമേ അല്ല ഞങ്ങളുടെ സിനിമയെന്ന് നമുക്കറിയാം. എന്നാൽ പ്രേക്ഷകർക്ക് ഉള്ളടക്കം ഇഷ്ടപ്പെട്ടാൽ തിയേറ്ററുകളിൽ തുടരും എന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അതിനാൽ ഞങ്ങൾ ഉണ്ടാക്കിയ ഈ ചിത്രത്തിലും പ്രേക്ഷക പ്രതികരണത്തിലും ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.” – കുഞ്ചാക്കോ ബോബൻ പറഞ്ഞു.

തമാശ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ അഷ്റഫ് ഹംസ ആണ് ഭീമന്റെ വഴി സംവിധാനം ചെയ്യുന്നത്. നടൻ ചെമ്പൻ വിനോദ് ജോസിന്റെ ആണ് തിരക്കഥ. നടനായും നിർമ്മാതാവ് ആയും ചെമ്പൻ ജോസ് ചിത്രത്തിന്റെ ഭാഗമാണ്. ചെമ്പന് ഒപ്പം റീമ കല്ലിങ്കലും ആഷിക് അബുവും ചിത്രത്തിന്റെ നിർമ്മാതാക്കൾ ആണ്.

ചൈന ബോക്സ് ഓഫീസിലും ‘മരക്കാർ’ എത്തും; റിലീസ് വിവരങ്ങൾ പുറത്ത്…

വെബ് സീരീസ്: നായകനായും സംവിധായകനായും ഹിന്ദിയിൽ പൃഥ്വിരാജിന്റെ മാസ് എന്ററി…