ക്യാപ്റ്റനും മേരികുട്ടിയും, സംസ്ഥാന അവാർഡ് ജയസൂര്യയ്ക് എന്ന് പ്രതീക്ഷ: വിനയൻ

0

ക്യാപ്റ്റനും മേരികുട്ടിയും, സംസ്ഥാന അവാർഡ് ജയസൂര്യയ്ക് എന്ന് പ്രതീക്ഷ: വിനയൻ

ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ദിവസങ്ങൾക്ക് ഉള്ളിൽ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. മികച്ച നടനുള്ള അവാർഡ് ആര് സ്വന്തം ആക്കും എന്നറിയാൻ വളരെ ആകാംഷയോടെ സിനിമാ സ്നേഹികൾ കാത്തിരിക്കുക ആണ്. സംവിധായകൻ വിനയൻ ഇക്കാര്യത്തിൽ തന്റെ പ്രതീക്ഷ ഫേസ്ബുക് കുറിപ്പിൽ പങ്കുവെക്കുക ഉണ്ടായി.

ക്യാപ്റ്റനിലെയും, ഞാൻ മേരിക്കുട്ടിയിലെയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് എന്നാണ് തന്റെ പ്രതീക്ഷ എന്ന് വിനയൻ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ഒന്നു രണ്ടു തവണ ഈ അവാർഡ് കൈവിട്ടുപോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാൽ വളരെ സന്തോഷം എന്ന് വിനയൻ പറഞ്ഞു.

ചലക്കുടിക്കാരൻ ചങ്ങാതി എന്ന ആദ്യ ചിത്രത്തിലെ കഥാപാത്രത്തോട് നൂറ്‌ ശതമാനം നീതി പുലർത്തി മനോഹരമാക്കിയ രാജമാണിക്ക് പുതുമുഖ നടൻ എന്ന നിലയിൽ ഒരു പരാമർശമെങ്കിലും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.