in

“ഭീമൻ കാൽപാടുകൾ”, ആവേശം കൊള്ളിച്ച് ‘മലൈക്കോടൈ വാലിബൻ’ അപ്‌ഡേറ്റ്…

“ഭീമൻ കാൽപാടുകൾ”, ആവേശം കൊള്ളിച്ച് ‘മലൈക്കോടൈ വാലിബൻ’ അപ്‌ഡേറ്റ്…

സൂപ്പർതാരം മോഹൻലാലും സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇന്നൊരു അപ്‌ഡേറ്റ് ഇതാ എത്തിയിരിക്കുക ആണ്. മലൈക്കോട്ടൈ വാലിബൻ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഒരു പോസ്റ്റർ ആണ് നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഈസ്റ്റർ ആശംസകൾ നേർന്ന് പുറത്തുവന്ന പോസ്റ്ററിന് ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസ് ഡേറ്റും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ഏപ്രിൽ 14ന് വിഷു ആഘോഷങ്ങളുടെ ഭാഗമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ ആണ് മലൈക്കോട്ടൈ വാലിബൻ ടീം തീരുമാനിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന പോസ്റ്റർ ആന അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ഭീമൻ കാൽപാടുകൾ’ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ ജോണറിനെ സംബന്ധിച്ചു പോലും പ്രേക്ഷകരക്കിടയിൽ ഒരു ചർച്ചയ്ക്ക് ഈ പോസ്റ്റർ തുടക്കമിടും എന്ന് തീർച്ച. ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റർ:

“ലോക നിലവാരത്തിൽ ഒരു മലയാള സിനിമ”; ‘ആടുജീവിതം’ ഒഫീഷ്യൽ ട്രെയിലറും പുറത്ത്…

ബിഗ് ബഡ്ജറ്റ് ത്രില്ലറിൽ സ്റ്റൈലിഷ് മമ്മൂട്ടി; ‘ബസൂക്ക’ പോസ്റ്റർ…