in

അഭിനയ സിദ്ധി കൊണ്ട് ത്രസ്സിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം; ബറോസിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

അഭിനയ സിദ്ധി കൊണ്ട് ത്രസ്സിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം; ബറോസിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

ആദ്യമായി സംവിധാന കുപ്പായം അണിയുന്ന മലയാളത്തിന്റെ മോഹൻലാലിന് വിജയാശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മോഹൻലാലിന്റെ ആദ്യ സംവിധാനം സംരംഭവമായ ബറോസ് ക്രിസ്മസ് ദിനമായ നാളെ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് ആണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്.

“ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി.”, മെഗാസ്റ്റാർ മമ്മൂട്ടി കുറിച്ചു.

മോഹൻലാൽ കൂടി ഭാഗമായ മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകൾ കാരണം മമ്മൂട്ടിക്ക് ചെന്നൈയിൽ സംഘടിപ്പിച്ച ബറോസിന്റെ പ്രത്യേക പ്രിവ്യു ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്രിവ്യു ഷോ കാണുവാൻ വിജയ് സേതുപതി, മണിരത്നം ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ചെന്നൈയിൽ എത്തിയിരുന്നു. മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ, ഭാര്യ സുചിത്ര എന്നിവർ ചിത്രം കാണാൻ എത്തിയതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി.

അതേ സമയം, ഞായറാഴ്ച ആരംഭിച്ച ബറോസിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയിലെ 47 വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് മോഹൻലാൽ ആദ്യമായി ഒരുക്കുന്ന ബറോസ് എന്ന ചിത്രം കാണുവാൻ സിനിമാ ലോകവും പ്രേക്ഷകരും ഒരേ പോലെ കാത്തിരിക്കുകയാണ്. ത്രീഡിയിൽ ഒരുക്കുന്ന ഈ ഫാന്റസി ചിത്രം കുട്ടികളെയും കുടുംബ പ്രേക്ഷകരെയും മുന്നിൽ കണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.

ബോക്സ് ഓഫീസിൽ തീ പ്രകടനം, ഓപ്പണിങ് വീക്കെൻഡിൽ 31 കോടിയും കടന്ന് ‘മാർക്കോ’; റിപ്പോർട്ട്

“ഇവരുടെ ഒക്കെ പ്രിയപെട്ട നടൻ താങ്കളാണ്, അത് അറിയുമോ”, സുഹാസിനിയുടെ ചോദ്യത്തിന് മോഹൻലാലിൻ്റെ മറുപടി ഒരു പുഞ്ചിരി!