വലിയ ക്യാന്‍വാസില്‍ ഫാമിലി മാസ്സ് മൂവിയുമായി മമ്മൂട്ടി – അജയ് വാസുദേവ് ടീം വീണ്ടും…

0

വലിയ ക്യാന്‍വാസില്‍ ഫാമിലി മാസ്സ് മൂവിയുമായി മമ്മൂട്ടി – അജയ് വാസുദേവ് ടീം വീണ്ടും…

മധുരരാജ എന്ന പുതിയ ചിത്രം നേടുന്ന വിജയത്തിന്‍റെ സന്തോഷത്തിൽ ആണ് മെഗാ സ്റ്റാർ മമ്മൂട്ടി. പോക്കിരി രാജ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയാണ് മധുരരാജ ഒരുക്കിയത്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം ആണ് നേടുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്ന ഒരു വാർത്ത മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന ഒരു പ്രോജക്ടിന്‍റെ പ്രഖ്യാപനം ആണ്.

ഈസ്റ്റർ സ്പെഷ്യൽ ആയി പ്രശസ്ത നിർമ്മാതാവ് ജോബി ജോർജ് തന്റെ മൂന്നു ചിത്രങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിൽ ഒന്ന് രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഫാമിലി മാസ്സ് മൂവി ആണിത്. ആഗസ്റ്റ് മാസത്തിൽ ആണ് ഈ ചിത്രം തുടങ്ങുക.

ഇതിന്റെ ഒപ്പം ജോബി ജോർജ് പ്രഖ്യാപിച്ചത് പ്രമോദ് പപ്പൻ ടീം സംവിധാനം ചെയ്യുന്ന ഡെന്നിസ് ജോസഫിന്റെ രചനയിൽ ഉള്ള ഒരു ചിത്രവും മമ്മൂട്ടി നായകൻ ആയി എത്തുന്ന കുഞ്ഞാലി മരക്കാർ എന്ന ചിത്രവുമാണ്. ആഗസ്റ്റ് ഫിലിംസ് ആയി ചേർന്നായിരിക്കും ജോബിയുടെ ഗുഡ് വിൽ എന്റർടൈന്മെന്റ്‌സ് ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.

ബിഗ് ബി യുടെ രണ്ടാം ഭാഗം ആയ ബിലാലും, കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ആയ കുഞ്ഞച്ചൻ ഫ്രം കോട്ടയം, സേതു രാമയ്യരുടെ അഞ്ചാം ഭാഗം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് ആണ് മമ്മൂട്ടി ഡേറ്റ് നൽകിയിരിക്കുന്നത്. ശങ്കർ രാമകൃഷ്ണന്‍റെ പതിനെട്ടാം പടി, ഖാലിദ് റഹ്മാൻ ഒരുക്കിയ ഉണ്ട എന്നിവയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസുകൾ.