in

സണ്ണി ലിയോണ്‍ മമ്മൂട്ടിക്കൊപ്പം, മധുരരാജ സ്റ്റില്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നു…

സണ്ണി ലിയോണ്‍ മമ്മൂട്ടിക്കൊപ്പം, മധുരരാജ സ്റ്റില്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നു…

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിൽ ഐറ്റം സോങ് അവതരിപ്പിക്കാൻ ബോളിവുഡിൽ നിന്ന് മിന്നും താരം സണ്ണി ലിയോൺ എത്തുന്നത് വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ ഇതാ സെറ്റിൽ നിന്നും താരത്തിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിച്ചുള്ള ചിത്രം ആണ് പുറത്തുവന്നത്.

വന്‍ വരവേല്‍പ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തിന് ലഭിക്കുന്നത്. ബോളിവുഡ് മാധ്യമങ്ങളില്‍ വരെ വാര്‍ത്തകളില്‍ നിറയുക ആണ് മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിച്ചുള്ള ഈ സ്റ്റില്‍.

ഇതാദ്യമായാണ് സണ്ണി ലിയോൺ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. രംഗീല എന്ന മറ്റൊരു മലയാള ചിത്രവും തരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ആണ് മധുരരാജ ചിത്രീകരണത്തിനായിൽ സണ്ണി കൊച്ചിയിൽ എത്തിയത്.

അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് മധുരരാജയിൽ നായികമാരായി എത്തുന്നത്. നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, ആർ.കെ സുരേഷ്, അജു വർഗീസ്, ധർമജൻ, ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും.

പത്മഭൂഷൺ നേടി മലയാളത്തിന് അഭിമാനം ആയി മോഹൻലാലും നമ്പി നാരായണനും…

ദളപതിയും മക്കള്‍ സെല്‍വനും മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനായി ഒന്നിക്കുന്നു?