in

മമ്മൂട്ടിയുടെ കുഞ്ഞാലി എത്തും പക്ഷെ ഈ വർഷമില്ലെന്നു സന്തോഷ് ശിവൻ

മമ്മൂട്ടിയുടെ കുഞ്ഞാലി എത്തും പക്ഷെ ഈ വർഷമില്ലെന്നു സന്തോഷ് ശിവൻ

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ:അറബിക്കടലിന്‍റെ സിംഹം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായാണ് ഈ പ്രോജക്ട് പ്രഖ്യാപിച്ചത്. നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അന്യ ഭാഷാ താരങ്ങൾ അടക്കം വമ്പൻ താര നിരയാണ് പ്രത്യക്ഷപ്പെടുക. പക്ഷെ ഈ ചിത്രം പ്രഖ്യാപിച്ചതോടെ ചർച്ചയിൽ വന്നത് മമ്മൂട്ടിയെ നായകനാക്കി ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിന്റെ ഭാവി ആണ്. സന്തോഷ് ശിവൻ ഒരുക്കാൻ പ്ലാൻ ചെയ്ത ഈ ചിത്രം ഡ്രോപ്പ് ആയോ എന്നു വരെ സംശയങ്ങൾ ഉയർന്നു.

എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും ഇത് നടക്കുമെന്നും സന്തോഷ് ശിവൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ ചിത്രം ഉടൻ ഉണ്ടാവില്ല. ഈ വർഷം ആഗസ്റ്റ് മാസം വരെ മണി രത്‌നം ചിത്രത്തിന്റെ തിരക്കിലാണ് സന്തോഷ് ശിവൻ. അതിനു ശേഷം സിൻ എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്യും.

 

 

മമ്മൂട്ടിയും വേറെ ചിത്രങ്ങളുടെ തിരക്കിലാണ്. മാത്രമല്ല വലിയ ക്യാൻവാസിൽ ഒരുക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് ഒരുപാട് സമയം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശൻ തന്നെ വിളിച്ചു എന്നും ഈ വർഷം താൻ ഈ ചിത്രം ചെയ്യുന്നില്ല എന്നു അദ്ദേഹത്തോട് പറഞ്ഞത് കൊണ്ടാണ് അദ്ദേഹം അവരുടെ ചിത്രം പ്രഖ്യാപിച്ചത് എന്നും സന്തോഷ് ശിവൻ പറഞ്ഞു. രണ്ടു ചിത്രവും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ കുഞ്ഞാലി തന്നെ ആദ്യം എത്തുമെന്ന് ഉറപ്പായി. രണ്ടു ടീമും കുഞ്ഞാലി നാലാമന്റെ കഥയാണ് സിനിമയാക്കുന്നത് എന്നതാണ് രസകരമായ വസ്തുത.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’ പ്രോമോ വീഡിയോ പുറത്തിറങ്ങി!

നിവിൻ പോളിയുടെ ഫാന്റസി അഡ്വെഞ്ചർ ചിത്രമായ ‘മൂത്തോൻ’ പുനരാരംഭിക്കുന്നു