in

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അന്യനിലെ ആ സംഘട്ടനം ലൊക്കേഷനില്‍ ചോരപ്പുഴ ഒഴുക്കി

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അന്യനിലെ ആ സംഘട്ടനം ലൊക്കേഷനില്‍ ചോരപ്പുഴ ഒഴുക്കി; ശങ്കര്‍ കുട്ടികളെ പോലെ കരഞ്ഞു

സിനിമ ചിത്രീകരണവേളയിൽ നിരവധി അപകടങ്ങൾ സംഭവിക്കാം, പ്രത്യേകിച്ചും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ. ചില അപകടങ്ങൾ വാർത്തകളിൽ കൂടി പ്രേക്ഷകർ അറിയുമ്പോൾ മറ്റു ചില അപകടങ്ങൾ പുറംലോകം അറിയാതെയും പോകുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം അങ്ങനെ ഒരു അപകടത്തിനെ പറ്റി ഒരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുക ആണ്.

ശങ്കർ – വിക്രം കൂട്ടുകെട്ടിൽ പിറന്ന അന്യൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സെറ്റിൽ നടന്ന അപകടത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്യന്റെ സ്റ്റണ്ട് കോർഡിനേറ്റർ ആയിരുന്ന സ്റ്റണ്ട് സിൽവ ആണ് പണ്ട് നടന്ന അപകടത്തിനെ കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്.

150 ഓളം കരാട്ടെ വിദഗ്ദ്ധർ പങ്കെടുത്ത അന്യനിലെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. അന്യൻ എഴുന്നേൽക്കുമ്പോൾ 75 ഓളം പേര് തെറിച്ചു വീഴുന്ന രംഗം. ഇത് ചിത്രീകരിക്കാൻ ശരീരത്തിൽ കയർ കെട്ടി വലിക്കണം. ഒരാളെ വലിക്കാൻ നാല് പേരെങ്കിലും വേണമായിരുന്നു. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌ൻ ഒരു ആശയം അവതരിപ്പിച്ചു. എല്ലാ കയറുകളും മേൽക്കൂരയ്ക്ക് താഴെ ഏകീകരിച്ചു ചിത്രീകരിക്കുന്ന സ്റ്റേഡിയത്തിന് പുറത്തു ഒരു ലോറിയിൽ ഘടിപ്പിച്ചു വലിക്കുക.

എന്നാൽ ലോറി ഡ്രൈവറിന് ഇക്കാര്യത്തെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകൻ ആക്ഷൻ പറയുന്നതിന് മുന്നേ അയാൾ ലോറി എടുത്തു. ആർട്ടിസ്റ്റുകൾ തയ്യാറെടുത്തിരുന്നു പോലുമില്ല. അവർ ഉയർന്ന് പൊങ്ങി മേൽക്കൂരയിൽ ഇടിച്ചു തെറിച്ചു വീണു. അവിടെ ചോരപ്പുഴ ആയി. മിക്കവർക്കും ഗുരുതരമായി പരുക്കേറ്റു. ചോര ഒലിച്ചു, പലരുടെയും ബോധവും പോയി. പരുക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യം കൊണ്ട് എല്ലാവരും രക്ഷപെട്ടു. സംവിധായകൻ ശങ്കർ കുട്ടികളെ പോലെ പൊട്ടി കരഞ്ഞു. ആ മാനസികാഘാതത്തിൽ നിന്നു കരകറാൻ അദ്ദേഹം ദിവസങ്ങളെടുത്തു എന്ന് സ്റ്റണ്ട് സിൽവ പറയുന്നു.

ഇനി ഫഹദ് ഫാസില്‍ വില്ലനാകും; ‘കുമ്പളങ്ങി നൈറ്റ്‌സ്’ വരുന്നു!

‘പവർ സ്റ്റാർ’ മമ്മൂട്ടി; ഒമർ ലുലു ചിത്രത്തിലെ നായകൻ മെഗാസ്റ്റാർ?