in

മെഗാസ്റ്റാർ ടൈറ്റിൽ വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല; ‘ടർബോ’യിലെ മെഗാ ഷോ ഷോട്ടിനെ കുറിച്ച് വെളിപ്പെടുത്തി വൈശാഖ്…

മെഗാസ്റ്റാർ ടൈറ്റിൽ വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല; ‘ടർബോ’യിലെ മെഗാ ഷോ ഷോട്ടിനെ കുറിച്ച് വെളിപ്പെടുത്തി വൈശാഖ്…

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ ഇപ്പോൾ ആഗോള തലത്തിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എട്ട് ദിവസം കൊണ്ട് 58 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ. മമ്മൂട്ടിയുടെ മാസ്സ് സംഘട്ടന രംഗങ്ങൾ ഉൾപ്പെടുത്തിയ ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ കോമഡി ത്രില്ലറായാണ് വൈശാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ടർബോ ജോസ് എന്ന ജീപ്പ് ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.

ഇതിലെ ടർബോ ജോസ് കഥാപാത്രത്തിന്റെ ആദ്യ സംഘട്ടന രംഗത്തിൽ മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ പശ്‌ചാത്തലത്തിൽ തിളങ്ങുന്ന ലൈറ്റിൽ മെഗാ ഷോ എന്നുള്ള ഒരു വിശേഷണവും കാണിക്കുന്ന ഷോട്ട് ഉണ്ട്. അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്. റിപ്പോർട്ടർ ലൈവിന് നൽകിയ പുതിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

മെഗാസ്റ്റാർ എന്ന ടൈറ്റിൽ സിനിമയുടെ പോസ്റ്ററിൽ പോലും വെക്കാൻ മമ്മൂക്ക സമ്മതിക്കില്ലെന്നും, എന്നാൽ അദ്ദേഹത്തിന്റെ ഫാൻസിന് ഈ ടൈറ്റിൽ കാണാനുള്ള ആഗ്രഹം തന്നെ പല രീതിയിൽ അറിയിച്ചിട്ടുണ്ടെന്നും വൈശാഖ് പറയുന്നു. അത്കൊണ്ട് തന്നെ രണ്ട് കൂട്ടരെയും തൃപ്തിപ്പെടുത്താനാണ് ടർബോയിൽ മുകളിൽ പറഞ്ഞ തരത്തിലുള്ള ഒരു മെഗാ ഷോ ഷോട്ട് ഉൾപ്പെടുത്തിയതെന്നും വൈശാഖ് പറയുന്നു.

മമ്മൂക്ക അറിയാതെയാണ് താൻ ആ ഷോട്ട് പ്ലാൻ ചെയ്തത് എന്നും ആ ഷോട്ട് എടുത്തു കഴിഞ്ഞാണ് മമ്മൂക്ക അത് കണ്ടതെന്നും വൈശാഖ് വെളിപ്പെടുത്തി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 60 കോടി രൂപയാണ്. പ്രശസ്ത കന്നഡ താരമായ രാജ് ബി ഷെട്ടിയാണ് ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് ജീവൻ പകർന്നത്.

കറി ആൻഡ് സയനൈഡ് സംവിധായകൻ്റെ ‘ഉള്ളൊഴുക്കി’ൽ ഉർവശിയും പാർവതിയും; റിലീസ് പ്രഖ്യാപിച്ചു…

മോൺസ്റ്ററിന്റെ ക്ഷീണം മാറ്റാൻ പുലിമുരുകനേക്കാൾ വലിയ ആക്ഷൻ ചിത്രം, പുതിയ മോഹൻലാൽ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി വൈശാഖ്…