ത്രില്ലർ ചിത്രത്തിനായി പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി; ലൊക്കേഷൻ വീഡിയോ

തെലുങ്ക് ചിത്രമായ ഏജന്റ് പൂർത്തിയാക്കി ഹൈദരാബാദിൽ നിന്ന് മടങ്ങി എത്തിയ മമ്മൂട്ടി പുതിയ മലയാള ചിത്രത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം ബഷീർ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷൻ ബാനർ ആയ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.
ദിവസങ്ങൾക്ക് മുൻപ് ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഇപ്പോൾ അദ്ദേഹത്തിന്റെ ലൊക്കേഷൻ വീഡിയോകൾ പുറത്തുവന്നിരിക്കുക ആണ്. പുതിയ ഒരു ഗെറ്റപ്പിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന സൂചനയാണ് പുറത്തുവരുന്ന വീഡിയോകൾ നൽകുന്നത്. വീഡിയോ കാണാം:
ആരാധകർക്ക് നേരെ കൈ വീശി കാണിച്ചു അഭിവാദ്യം നൽകി കാറിൽ കയറുന്ന മമ്മൂട്ടിയുടെ വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതേ സമയം, സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആണ് ചർച്ചയാകുന്നത്. ഫ്രഷ് ലുക്ക് കൊണ്ട് വരാൻ സാധിച്ചു എന്ന അഭിപ്രായം സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
ഷറഫുദ്ദീൻ, ജഗദീഷ്, സഞ്ജു ശിവറാം, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, റിയാസ് നർമകല, ബാബു അന്നൂർ, ജോർഡി പൂഞ്ഞാർ, അനീഷ് ഷൊർണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. മിഥുൻ മുകുന്ദൻ സംഗീതം സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് എൻ.എം.ബാദുഷയാണ് .