in

കെജിഎഫ് നായകൻ യഷ് കൊച്ചിയിൽ, ആവേശത്തിൽ ആരാധകർ; വീഡിയോ

ആരാധകരെ കാണാൻ കെജിഎഫ് നായകൻ യഷ് കൊച്ചിയിൽ; വീഡിയോ

‘കെജിഎഫ് ചാപ്റ്റർ 2’ എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത ആഴ്ചയിൽ തീയേറ്ററുകളിൽ എത്തുക ആണ്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നായകൻ യാഷ് ഇന്ന് കൊച്ചിയിൽ എത്തി. വലിയ സ്വീകരണം ആണ് താരത്തിന് ലഭിച്ചത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തി തുടങ്ങിയിട്ടുണ്ട്.

അടുത്തതായി താരം പ്രസ്സ് മീറ്റിലും തുടർന്ന് ആരാധകരുമായി സംവധിക്കുകയും ചെയ്യും എന്നാണ് വിവരം. ലുലു മാളിൽ ആണ് പ്രോഗ്രാം നടക്കുക. വീഡിയോകൾ കാണാം:

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 2018ൽ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ 1ന്റെ തുടർച്ചയായി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കന്നഡ സിനിമയിൽ നിന്ന് ഇന്ത്യ ഒട്ടാകെ തരംഗമായ ചിത്രത്തിൽ റോക്കി എന്ന നായക കഥാപാത്രത്തെ ആണ് യഷ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലൻ വേഷത്തിൽ എത്തുന്നത് ആണ് കെജിഎഫ് രണ്ടാം പതിപ്പിന്റെ മറ്റൊരു പ്രത്യേകത. ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, രവീണ ടാൻഡൻ, ഈശ്വരി റാവു എന്നിവർ ആണ് മറ്റു അഭിനേതാക്കൾ. ഏപ്രിൽ 14ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ത്രില്ലർ ചിത്രത്തിനായി പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി; ലൊക്കേഷൻ വീഡിയോ

ദളപതി ‘ബീസ്റ്റ്‌ മോഡിൽ’; ത്രസിപ്പിക്കുന്ന ആക്ഷൻ സീൻസുമായി മൂന്നാം ഗാനം പുറത്ത്…