മാസ് പരിവേഷത്തിൽ കലിപ്പ് നോട്ടവുമായി പൃഥ്വിരാജ്; ‘കടുവ’യുടെ പുതിയ പോസ്റ്റർ…

വീണ്ടും താര പരിവേഷങ്ങളോടെ മാസ് കഥാപാത്രമായി പൃഥ്വിരാജിനെ കാണാൻ കാത്തിരിക്കുക ആണ് പ്രേക്ഷകർ. ‘കടുവ’ എന്ന ചിത്രത്തിലൂടെ അത്തരത്തിലൊരു പൃഥ്വിരാജിനെ തന്നെ ആരാധകർക്ക് കാണാൻ കഴിയും. മലയാളികൾക്ക് മാസ് സിനിമകളുടെ ആറാട്ട് തന്നെ ഒരുക്കിയ സംവിധായകൻ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നത് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
ആരാധകരിൽ പ്രതീക്ഷ ജനിപ്പിക്കുന്ന ഒരു പോസ്റ്റർ കൂടി കടുവ ടീം പുറത്തുവിട്ടിരിക്കുക ആണ്. കലിപ്പ് ലുക്കിൽ ആണ് പൃഥ്വിരാജിനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. പള്ളിയിലെ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വലിയ ഒരു ജനകൂട്ടത്തെയും കാണാൻ കഴിയും. ചിത്രത്തിന്റെ വലിയ ക്യാൻവാസ് ഇവിടെ വ്യക്തമാകുന്നുണ്ട്. പോസ്റ്റർ കാണാം:
#KADUVA #ShajiKailas @PrithvirajProd @magicframes2011 #JinuAbraham pic.twitter.com/M0bHjtebYl
— Prithviraj Sukumaran (@PrithviOfficial) April 6, 2022
ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ കടുവാകുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. 90 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് എത്തുന്നത്. ലൂസിഫറിന് ശേഷം അദ്ദേഹം അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഇത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. അർജ്ജുൻ അശോകൻ, സീമ, രാഹുൽ മാധവ്, ബൈജു സന്തോഷ്, ഇന്നസെന്റ്, അലൻസിയർ എന്നിവർ ആന മറ്റ് താരങ്ങൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയ്മിസിന്റെ ബാനറുകളിൽ യഥാക്രമം സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഷമീർ മുഹമ്മദ് എഡിറ്റിങ്ങ് നിർവഹിക്കുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവും അഭിനന്ദൻ രാമാനുജവും ചേർന്നാണ് നിർവഹിച്ചത്.