in

മാമാങ്കം: നാല് ഗെറ്റപ്പില്‍ മമ്മൂട്ടി, രണ്ടാം നായകനായി പ്രശസ്ത തമിഴ് യുവനടനും!

മാമാങ്കം: നാല് ഗെറ്റപ്പില്‍ മമ്മൂട്ടി, രണ്ടാം നായകനായി പ്രശസ്ത തമിഴ് യുവനടനും!

മെഗാ സ്റ്റാർ മമ്മൂട്ടി തന്‍റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. എന്തെന്നാൽ തന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായാണ് അദ്ദേഹം എത്താൻ പോകുന്നത്. നവാഗതനായ സജീവ് പിള്ള രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്തു കഴിഞ്ഞു. അമ്പത് കോടിയോളം ആയിരിക്കും ഈ ചിത്രത്തിന് ചെലവ് പ്രതീക്ഷിക്കുന്നത് എന്ന് ഈ ചിത്രത്തിന്‍റെ നിർമ്മാതാവായ വേണു കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു. കാവ്യാ ഫിലിമ്സിന്‍റെ ബാനറിൽ ആയിരികൾക്കും അദ്ദേഹം ഈ ചിത്രം നിർമ്മിക്കുക.

പന്ത്രണ്ട് വർഷത്തെ റിസേർച്ചിന് ശേഷം സജീവ് പിള്ള എഴുതിയതാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ. പതിനേഴാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോൾ മംഗലാപുരത്ത് ആണ് ആരംഭിച്ചിരിക്കുന്നത്. രണ്ടാഴ്ച്ചത്തെ ഷൂട്ടിന് ശേഷം ആദ്യ ഷെഡ്യൂൾ അവസാനിക്കും. പിന്നീട് മമ്മൂട്ടി, അബ്രഹാമിന്‍റെ സന്തതികൾ, കുട്ടനാടൻ ബ്ലോഗ് എന്നിവ തീർത്ത ശേഷം മെയ് മാസത്തിൽ ആയിരിക്കും മാമാങ്കം വീണ്ടും ചിത്രീകരണം തുടങ്ങുക.

 

 

അഞ്ച് നായികമാർ ഉള്ള ഈ ചിത്രത്തിൽ രണ്ടു പേര് ബോളിവുഡിൽ നിന്ന് ആയിരിക്കും. അതുപോലെ മമ്മൂട്ടിയെ കൂടാതെ മറ്റു മൂന്നു നായകന്മാർ കൂടി ഈ ചിത്രത്തിൽ ഉണ്ടാകും. ചിത്രത്തിലെ രണ്ടാം നായകൻ തമിഴ് യുവ താരം ആയിരിക്കുമെന്നും നിർമ്മാതാവ് പറയുന്നു. ബാഹുബലിക്ക് വി എഫ് എക്സ് ഒരുക്കിയ കമലക്കണ്ണൻ ആയിരിക്കും മാമാങ്കത്തിനും വി എഫ് എക്സ് ഒരുക്കുന്നത്. അതുപോലെ വിശ്വരൂപം, തുപ്പാക്കി തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ കെച്ചെ ഈ ചിത്രത്തിൽ സംഘട്ടന സംവിധായകൻ ആയി ജോയിൻ ചെയ്യും. ജിം ഗണേഷ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിൽ നീരജ് മാധവ്, ധ്രുവൻ എന്നിവരും ഉണ്ടാകും.

മമ്മൂട്ടി നാല് ഗെറ്റപ്പിൽ ആയിരിക്കും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അതിൽ ഒന്ന് സ്ത്രൈണത നിറഞ്ഞ ഗെറ്റപ്പ് ആയിരിക്കും. ആ ഗെറ്റപ്പിൽ ഏകദേശം മുപ്പത്തഞ്ചുമിനിറ്റോളം മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടും. എറണാകുളത്തു വമ്പൻ സെറ്റുകൾ ആണ് മാമാങ്കത്തിനായി ഒരുങ്ങുന്നത്. മലയാളത്തിൽ ഷൂട്ട് ചെയ്യുന്ന ഈ ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റിയും പ്രദർശിപ്പിക്കും.

പ്രിയാ വാര്യർ

ലോക സെലിബർട്ടികളിൽ ഈ നേട്ടം കൈവരിക്കുന്നതിൽ മൂന്നാം സ്ഥാനം പ്രിയാ വാര്യർക്ക്!

ലാലേട്ടൻ ഭക്തിയിൽ ആവേശം കൊണ്ട് ഒരു ദേശം; സുവർണ്ണ പുരുഷൻ ടീസർ കാണാം