“സ്നേഹിക്കുന്നവരെ നഷ്ടപ്പെടുന്നത് നിങ്ങളുടെ സമനില തെറ്റിക്കും”; ‘ക്രിസ്റ്റഫർ’ ടീസർ എത്തി…

2022ൽ നടൻ എന്ന നിലയിലും താരം എന്ന നിലയിലും ഒരേ പോലെ തിളങ്ങുകയായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി. 2023ലും അത് തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിന്റെ ആദ്യ സൂചന ആയി മമ്മൂട്ടിയുടെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ ടീസർ എത്തിയിരിക്കുക ആണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് എത്തിയിരിക്കുന്നത്.
വില്ലൻ കഥാപാത്രത്തിന്റെ വോയ്സ് ഓവറോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. നിങ്ങളെ കാണാൻ ജയിൽ പോലെ സേഫ് ആയി മറ്റൊരു സ്ഥലമില്ല ക്രിസ്റ്റഫർ എന്നതാണ് ആദ്യ ഡയലോഗ്. സ്നേഹിക്കുന്നവരെ നഷ്ടപ്പെടുന്നത് ക്രിസ്റ്റഫറിന്റെ സമനില തെറ്റിക്കും എന്ന ഒരു ചരിത്രം കൂടി ടീസർ സൂചിപ്പിക്കുന്നു. ഡിപിസിഎഡ തലവൻ ആണ് ക്രിസ്റ്റഫർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ടീസർ നൽകുന്ന വിവരം. ആരാധകർക്ക് ആഘോഷമാക്കാൻ കഴിയുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാവും എന്ന പ്രതീക്ഷ നൽകിയാണ് ടീസർ അവസാനിക്കുന്നത്. ടീസർ കാണാം: