in

ആഗ്രഹിച്ച തിരിച്ചു വരവ്, ആഗ്രഹിച്ച കൂട്ട്കെട്ട്; സത്യൻ ചിത്രത്തിന് പേരായി…

ആഗ്രഹിച്ച തിരിച്ചു വരവ്, ആഗ്രഹിച്ച കൂട്ട്കെട്ട്; സത്യൻ ചിത്രത്തിന് പേരായി…

പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കാൻ കാരണങ്ങൾ പലത് ആണ്. മലയാളത്തിന്റെ പ്രിയ നടി മീരാ ജാസ്മിന്റെ തിരിച്ചു വരവ് ചിത്രം, ഒരിക്കൽ കൂടി കുടുംബ പ്രേക്ഷകരുടെ നായകനായി ജയറാം എത്തുന്ന ചിത്രം, കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന കഥ പറയുന്ന സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രം. ഇത്തരത്തിൽ കാത്തിരിക്കാൻ കാരണങ്ങൾ ഏറെ ആണ്.

കുടുബ പ്രേക്ഷകരുടെ പ്രിയ താരങ്ങളും സംവിധായകനും ഒരുമിക്കുന്നു എന്നത് കൊണ്ട് പ്രേക്ഷകർ വളരെയധികം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് ഇത്. എന്നാൽ ചിത്രത്തിന്റെ പേര് ഇത് വരെയും വെളിപ്പെടുത്തിയിട്ട് ഇല്ലായിരുന്നു. ഇപ്പോളിതാ സംവിധായകൻ സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നു.

‘മകൾ’ എന്നാണ് ചിത്രത്തിന് പേരിട്ടത് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിൽ ആണെന്നും അദ്ദേഹം പറയുന്നു. ജയറാമും മീരാ ജാസ്മിനും വീണ്ടും തങ്ങളോടൊപ്പം ചേരുന്നത് ആണ് ഏറ്റവും വലിയ സന്തോഷം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ആണ് സത്യൻ അന്തിക്കാട് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

സെൻട്രൽ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ, കുടുംബപുരാണം, കളിക്കളം തുടങ്ങിയ സത്യൻ ചിത്രങ്ങൾ നിർമ്മിച്ചത് ഈ നിർമ്മാണ കമ്പനി ആയിരുന്നു. ഡോ. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ ആണ് രചന. ഛായാഗ്രഹണം എസ് കുമാർ.

ഞാൻ പ്രകാശൻ എന്ന ഫഹദ് സത്യൻ ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും എന്ന് സത്യൻ അന്തിക്കാട് ഉറപ്പ് നൽകുന്നു.

സാമന്തയ്ക്ക് രമ്യാ നമ്പീശന്റെ ശബ്ദം; പുഷ്പ പാർട്ടി സോങ് മലയാളത്തിലും സൂപ്പർ ഹിറ്റ്…

അയ്യർ എത്തി; സിബിഐ 5 ലേക്ക് മമ്മൂട്ടിയുടെ ഗ്രാൻഡ് എൻട്രി…