in

മമ്മൂട്ടിയ്ക്ക് പിറകെ ഫിദല്‍ കാസ്ട്രോ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും; ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ ശ്രദ്ധേയമാകുന്നു!

മമ്മൂട്ടിയ്ക്ക് പിറകെ ഫിദല്‍ കാസ്ട്രോ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും; ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ ശ്രദ്ധേയമാകുന്നു!

ഫിദല്‍ കാസ്ട്രോ വേഷത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയെ ചിത്രീകരിച്ച ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ ഓളം കെട്ടടങ്ങും മുന്‍പ് മറ്റൊരു ഫിദല്‍ കാസ്ട്രോ പോസ്റ്ററും ശ്രദ്ധ നേടുക ആണ്. ഇത്തവണ ഫാന്‍ മെയ്ഡ് പോസ്റ്ററില്‍ ഫിദല്‍ കാസ്ട്രോ ആയെത്തിയത് മറ്റാരുമല്ല, മമ്മൂട്ടിയുടെ പുത്രനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖര്‍ പോസ്റ്ററിന്‍റെ രണ്ടാം വരവാണ് ഇതെന്ന് പറയാം. കാരണം ആദ്യം പുറത്തിറങ്ങിയത് ദുല്‍ഖര്‍ പോസ്റ്റര്‍ ആയിരുന്നു! മമ്മൂട്ടി പോസ്റ്ററിന്‍റെ വന്‍ സ്വീകാര്യതയില്‍ ദുല്‍ഖര്‍ പോസ്റ്റര്‍ ഒരു വമ്പന്‍ തിരിച്ചു വരവ് അങ്ങ് നടത്തി!

ഈ രണ്ട് ഫിദല്‍ കാസ്ട്രോ പോസ്റ്ററുകളും ആരാധകര്‍ ആവേശത്തോടെ ആണ് സ്വീകരിച്ചിരിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ ഈ രണ്ടും ഫാന്‍ മെയ്ഡ് പോസ്റ്റുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത് ഒരേ വ്യക്തി തന്നെ ആണ് എന്നതാണ്. സാനി യാസ് എന്ന ഡിസൈനര്‍ ഈ രണ്ട് ഫാന്‍ മെയ്ഡ് പോസ്റ്റുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇദ്ദേഹത്തിനെ പ്രശംസിക്കാനും ആരാധകര്‍ മറന്നില്ല.

ചെറുപ്പകാലത്തെ ഫിദല്‍ കാസ്ട്രോ ആയി ദുല്‍ഖര്‍ സല്‍മാനും പ്രായമായ ഫിദല്‍ കാസ്ട്രോ ആയി മമ്മൂട്ടിയും അഭിനയിക്കട്ടെ എന്നാണ് ഒരു കൂട്ടം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ ആകുമ്പോ രണ്ട് താരങ്ങള്‍ക്കും ഫിദല്‍ കാസ്ട്രോ ആകമെല്ലോ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്നു ഫിദല്‍ കാസ്ട്രോ. 2016 ല്‍ ആയിരുന്നു ഇദ്ദേഹം അന്തരിച്ചത്‌. ഫിദല്‍ കാസ്ട്രോ ചിത്രം മലയാളത്തില്‍ ഒരുങ്ങുന്നുണ്ടോ എന്ന സംശയത്തില്‍ ആണ് ആരാധകര്‍. ഫാന്‍ മെയ്ഡ് പോസ്റ്ററിനോപ്പം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

മോഹൻലാൽ – അജോയ് വർമ്മ ചിത്രം ‘നീരാളി’യുടെ റിലീസ് തീയതി മാറ്റി!

‘മരക്കാർ’ ചിത്രത്തിൽ സംവിധാനസഹായി ആയുള്ള സേവനം പ്രിയദര്‍ശനുള്ള ഗുരുദക്ഷിണ എന്ന് മേജർ രവി