12 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം അടുത്ത മാസം തുടങ്ങും…
2010ൽ പുറത്തിറങ്ങിയ ‘പ്രമാണി’ എന്ന ചിത്രത്തിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആദ്യമായും അവസാനമായും ഒന്നിച്ചത്. ശേഷം 12 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുക ആണ്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം പരിഗണനയിൽ ഉണ്ട് എന്ന് ബി ഉണ്ണികൃഷ്ണൻ മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.
ഇപ്പോളിതാ ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുക ആണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം അവസാനം തുടങ്ങും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിലും ബാംഗ്ലൂരിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി ആണ് പറയുക. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണ ആണ് രചിക്കുന്നത്.
25 കോടിയോളം ബഡ്ജറ്റിൽ ചിത്രീകരിക്കുന്ന ഒരു മെഗാ ബഡ്ജറ്റ് പ്രോജക്റ്റ് ആണ് ഇത്. ബി ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളിയാകും എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ താര നിരയിൽ മമ്മൂട്ടിക്ക് ഒപ്പം മഞ്ജു വാര്യർ, ബിജു മേനോൻ, സിദ്ധിഖ് എന്നിവരും അണിനിരക്കും. ചിത്രത്തിലെ മറ്റ് താരങ്ങളെ പറ്റിയും സാങ്കേതിക വിഭാഗത്തെ പറ്റിയുമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
#Mammootty – #BUnnikrishnan project to start next month end. Based on a true incident happened. Investigation story, Intresting plot to explore 👌
— unni (@unnirajendran_) April 17, 2022
Costars: #ManjuWarrier #BijuMenon #Sidhique etc
Shoot in #Kerala, #Banglore. Budget 25cr (50% by #Bunni).@mammukka