in

ബോളിവുഡിനെ വിറപ്പിച്ച് കെജിഎഫ് 2; റെക്കോർഡ് വേഗത്തിൽ 200 കോടി ക്ലബ്ബ്…

ബോളിവുഡിനെ വിറപ്പിച്ച് കെജിഎഫ് 2; റെക്കോർഡ് വേഗത്തിൽ 200 കോടി ക്ലബ്ബ്…

കന്നഡ സിനിമാ ലോകത്ത് നിന്ന് എത്തിയ ‘കെജിഎഫ് ചാപ്പ്റ്റർ 2’ എന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ നേടി മുന്നേറുക ആണ്. യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡിൽ നേടുന്നത് സ്വപ്ന സമാനമായ നേട്ടമാണ്. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിലേക്ക് എത്തുന്ന ഹിന്ദി ചിത്രം എന്ന നേട്ടം ചിത്രം ഇന്ന് സ്വന്തം പേരിലാക്കും എന്ന വിവരം ആണ് പുറത്തുവരുന്നത്.

ആറ് ദിവസങ്ങൾ കൊണ്ട് 200 കോടി ക്ലബ്ബിൽ എത്തിയ ‘ബാഹുബലി 2’ ഹിന്ദി പതിപ്പ് സൃഷ്ടിച്ച റെക്കോർഡ് ആണ് ‘കെജിഎഫ് 2’ അഞ്ച് ദിവസങ്ങൾ കൊണ്ട് മറികടക്കാൻ ഒരുങ്ങുന്നത്. നാല് ദിവസം കൊണ്ട് ‘കെജിഎഫ് 2’ ന്റെ ഹിന്ദി പതിപ്പ് 193.99 കോടി കളക്ഷൻ നേടി കഴിഞ്ഞു. അഞ്ചാം ദിവസമായ ഇന്ന് നിഷ്പ്രയാസം ചിത്രം 200 കോടി കടക്കും എന്ന് വ്യക്തമാണ്. ഹിന്ദി പതിപ്പിന്റെ മാത്രം കളക്ഷൻ ആണ് ഇത്. വേഗത്തില്‍ 200 കോടി കടക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനവും സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ സ്വന്തമാക്കിയിരിക്കുക ആണ്.

റിലീസ് ദിനത്തിൽ കെജിഎഫ് 2 ഹിന്ദി പതിപ്പ്‌ നേടിയത് 53.95 കോടി ആയിരുന്നു. ശേഷം വെള്ളിയാഴ്ച 46.79 കോടിയും ശനിയാഴ്ച 42.90 കോടിയും നേടിയ ചിത്രം ഞായറാഴ്ച നേടിയത് 50.35 കോടി രൂപ ആയിരുന്നു. വീണ്ടും കെജിഎഫ് 2 ചരിത്രം സൃഷ്ടിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ തരൻ ആദർശ് വിശേഷിപ്പിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തെ മോൺസ്റ്റർ സക്സസ്സ് എന്ന് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ വിശേഷിപ്പിച്ചിരുന്നു. താരങ്ങൾക്ക് നൽകുന്ന ഭീമമായ പ്രതിഫലം ചിത്രങ്ങളുടെ മേക്കിങ്ങിന് ആയ ഉപയോഗിച്ചാൽ മികച്ച ക്വാളിറ്റിയും വലിയ വിജയവും നേടാൻ കഴിയും എന്ന് കെജിഎഫ് 2 തെളിയിച്ചിരിക്കുന്നു എന്നും രാം ഗോപാൽ വർമ്മ പറഞ്ഞിരുന്നു.

12 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം അടുത്ത മാസം തുടങ്ങും…

ഞെട്ടിച്ച റിലീസ് പ്രഖ്യാപനം; സിബിഐ 5 എത്തുക മെയ് 1 ഞായറാഴ്ച…