in ,

മമ്മൂട്ടിയോട് ആക്ഷൻ പറഞ്ഞ് ബി ഉണ്ണികൃഷ്ണൻ; വീഡിയോ പുറത്തുവിട്ട് നിർമ്മാതാക്കൾ…

മമ്മൂട്ടിയോട് ആക്ഷൻ പറഞ്ഞ് ബി ഉണ്ണികൃഷ്ണൻ; വീഡിയോ പുറത്തുവിട്ട് നിർമ്മാതാക്കൾ…

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. ഈ ചിത്രത്തിന്റെ പേര് ഇതുവരെയും നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി -ബി ഉണ്ണികൃഷ്ണന്റെ ത്രില്ലർ ചിത്രം എന്നും നിർമ്മാതാക്കളായ ആർഡി ഇല്ലുമിനേഷൻസിന്റെ ആറാമത്തെ ചിത്രം എന്ന നിലയിലും ആണ് ഈ ചിത്രത്തെ പരാമർശിക്കാറുള്ളത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി എത്തുക. ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി ജോയിൻ ചെയ്തത് ഒക്കെയും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ ചില നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ പുറത്തുവന്നിരിക്കുക ആണ്.

നിർമ്മാതാക്കളായ ആർഡി ഇല്ലുമിനേഷൻസ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള കാഴ്ചകളിൽ നായകൻ മമ്മൂട്ടിയുടെ ലുക്കും വെളിപ്പെടുന്നുണ്ട്. ക്ളീൻ ഷെവിൽ ആണ് മമ്മൂട്ടിയെ കാണാൻ കഴിയുന്നത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ആണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുങ്ങുന്ന എന്ന സൂചനയും ലൊക്കേഷനിൽ നിന്നുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയ ഒരു ദൃശ്യത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. വീഡിയോ കാണാം:

ലൊക്കേഷനിൽ നിന്നുള്ള വിവിധ വിഡിയോകൾ ആർഡി ഇല്ലുമിനേഷൻസ് അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടൻ ദിലീഷ് പോത്തൻ എത്തിയ വീഡിയോയും മമ്മൂട്ടി ഒരു കുഞ്ഞു ആരാധികയോടൊപ്പം സെൽഫി എടുക്കുന്ന വീഡിയോയും ഒക്കെ ഇത്തരത്തിൽ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ആർഡി ഇല്ലുമിനേഷൻസിന്റെ ബാനറിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രമാണി എന്ന ചിത്രമാണ് മുൻപ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രം. ഈ ചിത്രം പുറത്തിറങ്ങി 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ വിനയ് റായ് വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവർ ആണ് മറ്റ് താരങ്ങൾ.

മീശ പിരിച്ച് വേറിട്ട ലുക്കിൽ സുരേഷ് ഗോപി; ‘മേം ഹൂം മൂസ’ ഫസ്റ്റ് ലുക്ക്…

ഷെയ്ൻ നിഗമിന് വേണ്ടി ലാലേട്ടന്‍ ആലപിച്ച ഗാനം മമ്മൂക്ക പുറത്തിറക്കി…