ഷെയ്ൻ നിഗമിന് വേണ്ടി ലാലേട്ടന്‍ ആലപിച്ച ഗാനം മമ്മൂക്ക പുറത്തിറക്കി…
ഷെയ്ൻ നിഗം നായകനാകുന്ന ‘ബർമുഡ’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുക ആണ്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൃഷ്ണദാസ് പങ്കി ആണ് തിരക്കഥ രചിച്ചത്. ഈ ചിത്രത്തിന്റെ ടീസര്‍ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ടീസറിൽ ആരാധകർക്ക് വളരെയേറെ സസ്പെൻസ് നിറച്ച ഒരു കാര്യവും ഉണ്ടായിരുന്നു. ഏതാനം സെക്കന്റുകളിൽ പശ്ചാത്തല സംഗീതത്തിന് ഒപ്പമെത്തിയ സൂപ്പർതാരം മോഹൻലാലിന്റെ ശബ്ദമായിരുന്നു അത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മോഹൻലാൽ ആണ്.
‘ബർമുഡ’ ടീസർ പുറത്ത്; സർപ്രൈസ് ആയി മോഹൻലാൽ സാന്നിധ്യവും…
‘ചോദ്യചിഹ്നം പോലെ’ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന് വേണ്ടി മോഹൻലാൽ ആലപിച്ചത്. ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുക ആണ്. ഗാനം പുറത്തിറക്കിയത് ആകട്ടെ സൂപ്പർതാരം മമ്മൂട്ടിയും. വിനായക് ശശികുമാർ ആണ് ഈ ഗാനം രചിച്ചത്. രമേശ് നാരായൺ സംഗീതം ഒരുക്കിയിരിക്കുന്നു. ലിറിക്കൽ വീഡിയോ കാണാം: