ലൂസിഫറിനെ നെഞ്ചേറ്റിയ പ്രേക്ഷകർക്ക് വമ്പൻ സമ്മാനങ്ങൾ ഒരുക്കി അണിയറപ്രവർത്തകർ!
സകല റെക്കോർഡുകളും തകർത്ത് മോഹൻലാൽ ചിത്രം ലൂസിഫർ ബോക്സ് ഓഫീസിൽ വിജയയാത്ര തുടരുക ആണ്. യുവ നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭവമായ ഈ ചിത്രം 150 കോടി ക്ലബിൽ എത്തുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നേട്ടവും സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോളിതാ ഈ വിജയം പ്രേക്ഷകരുമായി പങ്കിടാൻ ഒരുങ്ങുക ആണ് ലൂസിഫർ ടീം. പ്രേക്ഷകർക്ക് വമ്പൻ സമ്മാനങ്ങൾ ഒരുക്കി ആണ് ലൂസിഫർ ടീം പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുന്നത്. ഹ്യുണ്ടേയ് കാറും റോയല്‍ എന്‍ഫീല്‍ഡ് ഉള്‍പെടെയുള്ള സമ്മാനങ്ങള്‍ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ലൂസിഫർ ടീമിന്‍റെ കുറിപ്പ് വായിക്കാം:
മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ!
ലൂസിഫറിന്റെ വിജയത്തിൽ നിങ്ങളും പങ്കാളികളാണ്.. ആ വിജയം നിങ്ങൾക്കും ഞങ്ങൾ സമ്മാനിക്കുന്നു. ഏപ്രിൽ 26 മുതൽ മേയ് 16 വരെ കേരളത്തിലെ മാത്രം ലൂസിഫർ പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിന് ശേഷം നിങ്ങളുടെ കൈയ്യിലുള്ള ടിക്കറ്റിന്റെ മറുവശത്ത് നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്‌സിൽ നിക്ഷേപിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് കാത്തിരിക്കുന്നത് ഗംഭീര സമ്മാനങ്ങൾ