in

ഭയപ്പെടുത്തുന്ന സവാരിയ്‌ക്ക് തയ്യാറാകൂ; ‘സുമതി വളവ്’ പ്രഖ്യാപിച്ച് മാളികപ്പുറം ടീം…

ഭയപ്പെടുത്തുന്ന സവാരിയ്‌ക്ക് തയ്യാറാകൂ; ‘സുമതി വളവ്’ പ്രഖ്യാപിച്ച് മാളികപ്പുറം ടീം…

കുപ്രസിദ്ധമായ സുമതി വളവിന്റെ കഥ പറയുന്ന ചിത്രവുമായി മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സുമതി വളവ് എന്ന് പേരിട്ടു. മാളികപ്പുറം രചിച്ച അഭിലാഷ് പിള്ളൈ തന്നെ തിരക്കഥ രചിച്ച സുമതി വളവിന്റെ പ്രഖ്യാപന വീഡിയോ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയാണ് റിലീസ് ചെയ്തത്.

യുവതാരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വാട്ടർ മാൻ ഫിലിമ്സിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് ആണ്. ജയസൂര്യ- പ്രജേഷ് സെൻ ചിത്രമായ വെള്ളം ഉൾപ്പെടെ നിർമ്മിച്ച് ശ്രദ്ധ നേടിയ നിർമ്മാതാവാണ് അദ്ദേഹം. ഒട്ടേറെ പേടിപ്പെടുത്തുന്ന കഥകൾ പ്രചരിക്കുന്ന ഒരു സ്ഥലമാണ് കേരളത്തിലെ സുമതി വളവ്. ഒട്ടേറെ പേരുടെ ഭയപ്പെടുത്തുന്ന അനുഭവ കഥകൾ സുമതി വളവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിട്ടുണ്ട്. നൈറ്റ് ഡ്രൈവ്, കടാവർ, പത്താം വളവ് എന്നീ ചിത്രങ്ങളും രചിച്ചിട്ടുള്ള ആളാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളൈ.

എന്തായാലും ആ സ്ഥലത്തിന്റെ യഥാർത്ഥ ചരിത്രം പുറത്ത് കൊണ്ട് വരുന്ന ഒരു അമ്പരപ്പിക്കുന്ന സിനിമാനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് മാളികപ്പുറം ടീം. രെഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ദിനേശ് പുരുഷോത്തമനാണ്.

ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ. വിഷ്ണു ശശി ശങ്കർ ഒരുക്കിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനായിരുന്നു നായകൻ. കേരളത്തിൽ തരംഗമായി മാറിയ ഈ ചിത്രം അയ്യപ്പ ഭക്തയായ ഒരു കൊച്ചു പെൺകുട്ടിയുടെ ശബരിമല യാത്രയുടെ കഥയാണ് പറഞ്ഞത്. 50 കോടി ക്ലബിലും മാളികപ്പുറം ഇടം നേടിയിരുന്നു.

Content Summary: Malikappuram Team’s next is Sumathi Valavu

മെഗാ ഷോയ്ക്ക് തിരി കൊളുത്തി ‘ടർബോ’; ചിത്രത്തിന് ഈ വർഷത്തെ റെക്കോർഡ് ഓപ്പണിംഗ്…

‘റാം’ ഷൂട്ടിംഗ് ഓഗസ്റ്റിൽ പുനരാരംഭിക്കും; ഒന്നാം ഭാഗം ക്രിസ്മസിന്, രണ്ടാം ഭാഗം അഞ്ച് മാസത്തിന് ശേഷം എത്തും…