in

ലൂസിഫർ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ ഒന്നിന്; ആവേശത്തോടെ ആരാധകർ

ലൂസിഫർ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ ഒന്നിന്; ആവേശത്തോടെ ആരാധകർ

മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർതാരം പൃഥ്വിരാജ്  സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫർ എന്ന ചിത്രം. മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന ഈ മാസ്സ് എന്റെർറ്റൈനെർ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇപ്പോൾ ലഭിക്കുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ ഒന്നിന് പുറത്തു വരും.

ജൂലൈ പതിനെട്ടിന് ആണ് ലൂസിഫറിന്‍റെ ചിത്രീകരണം ആരംഭിക്കുക. ജൂലൈ  ആദ്യ വാരം തന്നെ ഈ ചിത്രത്തിന്‍റെ താര നിരയുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വിടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോഹൻലാലിനെ കൂടാതെ വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ, മഞ്ജു വാര്യർ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിലുണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്‍റെ ക്യാമറാമാൻ സുജിത് വാസുദേവും ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദീപക് ദേവും ആയിരിക്കും.

ലൂസിഫറിന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അതിന്‍റെ അവസാന ഘട്ടത്തിൽ ആണ്. സെറ്റ് വർക്കുകൾ ഉടനെ തീരും എന്ന് പൃഥ്വിരാജ് തന്നെ അടുത്തിടെ ഒരു റേഡിയോ ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ലണ്ടനിൽ രഞ്ജിത് ചിത്രത്തിന്‍റെ ചിത്രീകരണത്തിലുള്ള മോഹൻലാൽ നാളെ നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിന് പങ്കെടുക്കാന്‍ കൊച്ചിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ലൂസിഫറിന് മുൻപായി മോഹൻലാൽ കെ വി ആനന്ദ് ഒരുക്കുന്ന തമിഴ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അജോയ് വർമ്മ ചിത്രം നീരാളി, റോഷൻ  ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി, രഞ്ജിത് ചിത്രം ഡ്രാമ, വി എ ശ്രീകുമാറിന്‍റെ ഒടിയൻ എന്നിവയാണ് ഇനി വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

 

ആളൂർ വക്കീൽ സിനിമയൊരുക്കുന്നു; ആളൂരിനൊപ്പം ദിലീപും?

ടോവിനോ ചിത്രം തീവണ്ടിയുടെ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി