ഒരേ സമയം പ്രചോദനവും വൈകാരികതയും നിറഞ്ഞ് ‘മേജർ’ ഗാനം…
അദിവി ശേഷ് നായകനാകുന്ന മേജർ എന്ന ചിത്രത്തിലെ മൂന്നാമത്തെ സിംഗിൾ പുറത്തിറങ്ങി. ‘ജന ഗണ മന’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനത്തിൽ വീഡിയോ സീ മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ടോജൻ ടോബിയും ശ്രീചരൻ പകലയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ശ്രീചരൻ പകലയാണ്. സാം മാത്യു ആണ് വരികൾ എഴുതിയത്.
മുംബൈയിലെ 26/11 ഭീകരാക്രമണത്തിൽ നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച് വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘മേജർ’. താജ്മഹലിൽ ഭീകരർ അക്രമണം നടത്തുമ്പോൾ അതിനെ സന്ദീപ് ഉണ്ണികൃഷ്ണൻ നേരിടുന്നതും ഒപ്പം അദ്ദേഹത്തിന്റെ ബാല്യകാലവും ട്രെയിനിങ് കാലഘട്ടവും ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളും ഗാന രംഗത്തിൽ കാണം. വീഡിയോ ഗാനം:
ദേശഭക്തി നിറയുന്ന ഗാനത്തിൽ മേജർ സന്ദീപിന്റെ ജീവിതയാത്ര പ്രചോദനം നൽകുകയും അതേ സമയം വൈകാരികത നിറയ്ക്കുകയും ചെയ്യുന്നുണ്ട്. സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി ശേഷ് എത്തുന്ന ഈ ചിത്രം ശശി കിരൺ ടിക്ക ആണ് സംവിധാനം ചെയ്യുന്നത്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവു ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ. സായി മഞ്ജരേക്കർ മുരളി ശർമ്മ, പ്രകാശ് രാജ്, രേവതി തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.നാളെ (ജൂൺ മൂന്നിന്) ചിത്രം തിയേറ്ററുകളിൽ എത്തും. തെലുങ്കിൽ ചിത്രീകരിച്ച ചിത്രം മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.