in , ,

അഞ്ച് ആണുങ്ങൾ മാത്രമുള്ള വീട്; ചിരിയുടെ വിരുന്നുമായി ഷറഫുദീനും സംഘവും, ‘മധുവിധു’ ടീസർ

അഞ്ച് ആണുങ്ങൾ മാത്രമുള്ള വീട്; ചിരിയുടെ വിരുന്നുമായി ഷറഫുദീനും സംഘവും, ‘മധുവിധു’ ടീസർ

ഷറഫുദീൻ നായകനായി എത്തുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനർ ‘മധുവിധു’വിന്റെ ടീസർ പുറത്തിറങ്ങി. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ സഹനിർമ്മാണം നിർവ്വഹിക്കുന്നു.

അഞ്ച് പുരുഷന്മാർ മാത്രം താമസിക്കുന്ന, സ്ത്രീകൾ ഇല്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന സിനിമയിൽ പ്രണയ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

‘ഷൈലോക്കി’ന് ശേഷം ബിബിൻ മോഹനും, ‘മധുര മനോഹര മോഹം’, ‘പെറ്റ്‌ ഡിറ്റക്ടീവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ ഫിലിം ആയിരിക്കും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇപ്പോൾ പുറത്തുവന്ന ടീസറും ഉറപ്പുനൽകുന്നു. നിലവിൽ കേരളത്തിലെ തിയേറ്ററുകളിലും ടീസർ പ്രദർശിപ്പിച്ചു വരുന്നുണ്ട്.

ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കമുള്ള ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ നിർമ്മാണ രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് – ആരോമൽ, പിആർഒ- ശബരി

നൂറാം ചിത്രം പ്രിയ നായകന് ഒപ്പം തന്നെ; പ്രിയദർശൻ – മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു

ദൃശ്യം 2 ആദ്യമായി ബിഗ് സ്ക്രീനിൽ; ‘ദൃശ്യം 3’ ക്ക് മുൻപ് ആരാധകർക്കായി വമ്പൻ സർപ്രൈസ്