in , ,

മഹേഷ് ബാബുവിന് ഒപ്പം ചുവട് വെച്ച് കീർത്തി; ഗാനത്തിന് 13 മില്യൺ കാഴ്ചക്കാർ…

മഹേഷ് ബാബുവിന് ഒപ്പം ചുവട് വെച്ച് കീർത്തി; ഗാനത്തിന് 13 മില്യൺ കാഴ്ചക്കാർ...

സൂപ്പർതാരങ്ങൾക്ക് ഒപ്പം കൊമേഴ്സ്യൽ സിനിമകളിലും സ്ത്രീ കേന്ത്രീകൃത സിനിമകളിലും എല്ലാം തിളങ്ങുക ആണ് മലയാളത്തിന്റെ കണ്ടെത്താലായ കീർത്തി സുരേഷ് എന്ന നായിക. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ചിത്രം ആണ് കീർത്തിയുടേതായി അടുത്തതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ‘സർക്കാരു വാരി പാട്ട’ എന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ ഓൺലൈനിൽ ട്രെൻഡ് ആയി മാറുക ആണ്.

ഗാന രംഗത്തിൽ മഹേഷ് ബാബുവിന് ഒപ്പം മികച്ച പ്രകടനം ആണ് കീർത്തി സുരേഷ് കാഴ്ചവെക്കുന്നത്. ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്ന കീർത്തി മികച്ച ടൈമിങ്ങു കൊണ്ടും കൈയ്യടികൾ നേടുകയാണ്. ‘മ മ മഹേഷാ’ എന്ന് ടൈറ്റിൽ നല്കിയിരിക്കുന്ന ഗാനം ഒരുക്കിയത് എസ് തമൻ ആണ്. വീഡിയോ കാണാം:

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന് ഇതിനോടകം 13 മില്യൺ കാഴ്ചകൾ യൂട്യൂബിൽ ലഭിച്ചു. എസ് തമൻ സംഗീതം നൽകിയ ഗാനത്തിന്റെ രചന നിർവഹിച്ചത് അനന്ത ശ്രീറാം ആണ്. ശ്രീ കൃഷ്ണയും ജോണിത ഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിലും ഇരുവരും പ്രത്യക്ഷപ്പെടുന്നുണ്ട്.

സൂപ്പർതാരങ്ങളെ മുൻനിർത്തി നേട്ടം കൊയ്യാൻ ‘ഒടിടി’ പ്ലാറ്റ്‌‌ഫോമുകൾ; പുഴുവും ട്വൽത്ത് മാനും വരുന്നു…

“അല്പം പക്വത ആയിട്ടുള്ള ആൾക്കാർക്കൊക്കെ വളരെ ഇഷ്ടപ്പെടും”, സിബിഐ 5നെ കുറിച്ച് എസ് എൻ സ്വാമി…