“അല്പം പക്വത ആയിട്ടുള്ള ആൾക്കാർക്കൊക്കെ വളരെ ഇഷ്ടപ്പെടും”, സിബിഐ 5നെ കുറിച്ച് എസ് എൻ സ്വാമി…

0

“അല്പം പക്വത ആയിട്ടുള്ള ആൾക്കാർക്കൊക്കെ വളരെ ഇഷ്ടപ്പെടും”, സിബിഐ 5നെ കുറിച്ച് എസ് എൻ സ്വാമി…

മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസിലെ അഞ്ചാം ചിത്രമായ ‘സിബിഐ 5 ദ് ബ്രയിൻ’ തീയേറ്ററുകളിൽ എത്തിയിട്ട് ഒരു ആഴ്ച പിന്നിടുകയാണ്. സീരീസിലെ മുൻ ചിത്രങ്ങളിലെ പോലെ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങൾ ആണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രേക്ഷക പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുക ഉണ്ടായി.

ഫിലിമി ബീറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് എസ് എൻ സ്വാമിയുടെ പ്രതികരണം. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി ആണ് എസ് എൻ സ്വാമി മറുപടി പറയുന്നത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:

“തീയേറ്ററിൽ പോയി ഇതുവരെ ചിത്രം കണ്ടിട്ടില്ല. ഞാൻ കാത്തിരിക്കുക ആണ്. കാരണം ഈ തിരക്കിനിടയിൽ പോകാൻ എന്നെകൊണ്ട് പറ്റില്ല. പ്രതികരണങ്ങൾ സമ്മിശ്ര പ്രതികരണങ്ങൾക്കും മുകളിലുണ്ട്. 75 ശതമാനം വളരെ അനുകൂലമായും 25 ശതമാനം സമ്മിശ്ര അഭിപ്രായവും ആണ്. കാലഘട്ടത്തിന്റെ ഒരു വ്യത്യാസമുണ്ട്. ന്യൂ ജനറേഷൻ ഉദ്ദേശിക്കുന്ന പോലെ ആവണമെന്നില്ല. പക്ഷെ അതേസമയത്ത് അല്പം പക്വത ആയിട്ടുള്ള ആൾക്കാർക്കൊക്കെ വളരെ ഇഷ്ടപ്പെടും. ഇതിനു മുൻപ് ഒരു സിബിഐ സിനിമയ്ക്കും കാണാത്ത ലേഡീസിന്റെ തിരക്ക് ഈ സിനിമയ്ക്ക് കണ്ടു. ഇങ്ങനെവരാൻ കാരണം എന്തെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല”, എസ് എൻ സ്വാമി പറയുന്നു.