in , ,

സൂപ്പർ പവറോടെ ആക്ഷനുമായി കല്യാണി, ഒപ്പം നസ്‌ലനും; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ടീസർ പുറത്ത്

സൂപ്പർ പവറോടെ ആക്ഷനുമായി കല്യാണി, ഒപ്പം നസ്‌ലനും; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ടീസർ പുറത്ത്

മലയാളത്തിന്റെ സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സ് ആയ ‘ലോക’യിലെ ആദ്യ ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”യുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലൻ ഗഫൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്ര എന്ന സൂപ്പർ ഹീറോ ആയാണ് കല്യാണി ഈ ചിത്രത്തിൽ എത്തുന്നത്. മലയാള പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം ചിത്രം വാഗ്ദാനം ചെയ്യും എന്ന സൂചനയോടെ ആണ് ടീസർ എത്തിയിരിക്കുന്നത്.

പുറത്തിറങ്ങിയ ടീസർ, ചിത്രത്തിന്റെ ദൃശ്യപരമായ മേന്മയ്ക്കും കഥാപശ്ചാത്തലത്തിലെ നിഗൂഢതയ്ക്കും ഊന്നൽ നൽകിയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ‘ചന്ദ്ര’യെ അവതരിപ്പിക്കുന്ന കല്യാണി പ്രിയദർശന്റെ ആക്ഷൻ രംഗങ്ങളും സൂപ്പർ പവറുകളും ആണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്സ്. താരത്തിന്റെ കരിയറിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണിതെന്ന് ടീസർ സൂചന നൽകുന്നു. നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീസർ:

ഒന്നിലധികം ഭാഗങ്ങളായി പുറത്തിറങ്ങാൻ ലക്ഷ്യമിടുന്ന ഒരു സിനിമാ പരമ്പരയിലെ ആദ്യ അധ്യായമാണ് “ചന്ദ്ര”. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓണം റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

നിമിഷ് രവി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുമ്പോൾ ചമൻ ചാക്കോയാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി

ദുൽഖർ സൽമാന്റെ പിറന്നാൾ ആഘോഷമാക്കാൻ ‘കാന്ത’ ടീസർ നാളെ എത്തും

ദുൽഖർ സൽമാന്റെ ജന്മദിനം ആഘോഷമാക്കി ‘ഐ ആം ഗെയിം’ ടീം; വീഡിയോ