in

ഇനി തടസമില്ല, ‘തുറമുഖം’ അടുത്ത ആഴ്ചയിൽ; ഉറപ്പ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ…

ഇനി തടസമില്ല, നിവിന്റെ ‘തുറമുഖ’ത്തിന് അടുത്ത ആഴ്ചയിൽ റിലീസ്…

പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമായ ‘തുറമുഖ’ത്തിന്റെ റിലീസ് ഔദ്യോഗികമായി പുറത്തുവന്നു. നിരവധി പ്രതിസന്ധികൾ മറികടന്ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത് നിർമ്മതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. “എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു. മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തിയറ്ററുകളിൽ എത്തിക്കുന്നു”, ലിസ്റ്റിൻ സ്റ്റീഫൻ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു. ആദ്യം 2021 മെയ് മാസത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ്-19 പാൻഡെമിക് കാരണവും സാങ്കേതിക പ്രശ്‌നങ്ങളും കാരണവും ഒന്നിലധികം തവണ റിലീസ് നീട്ടിവെക്കുകയായിരുന്നു.

1920 കളിലും 1940 കളിലും കൊച്ചിയെ പശ്ചാത്തലമാക്കി ഒരു കുടുംബത്തിന്റെയും നാടിന്റെയും പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കഥയാണ് രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ പറയുന്നത്. വളരെ കാലങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിലനിന്നിരുന്ന തൊഴിൽ വിഭജനത്തിന്റെ ചാപ്പ സമ്പ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ സമരവുമാണ് സിനിമയുടെ ഇതിവൃത്തം. നിവിൻ പോളി മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് ​​നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, സന്തോഷ് തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖം മനോഹരമായി പുനഃസൃഷ്ടിച്ചിരിക്കുന്ന ചിത്രത്തിൽ നിവിൻ വിവിധ ഗെറ്റപ്പുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗോപൻ ചിദംബരൻ ആണ് രചിച്ചത്. എഡിറ്റിംഗ് ബി. അജിത് കുമാറും കലാസംവിധാനം ഗോകുൽ ദാസ്. കെയും നിർവഹിച്ചിരിക്കുന്നു. ഷഹബാസ് അമൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്യൂൻ മേരി മൂവീസിന്റെയും ബാനറിൽ യഥാക്രമം സുകുമാർ തെക്കേപ്പാട്ടും ജോസ് തോമസും ചേർന്നാണ്.

“നിരവധി നായികമാർക്ക് ഒപ്പം പ്രഭുദേവയുടെ സൈക്കോ ത്രില്ലർ”; ‘ബഗീര’ ട്രെയിലർ…

‘പകലും പാതിരാവും’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്…