‘എമ്പുരാൻ’ യൂണിവേഴ്സൽ തീം; ചിത്രീകരണം അടുത്ത വർഷം…
മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചിത്രമാണ് പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരഭം ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ മോഹൻലാൽ ചിത്രം മലയാളത്തിന് മുന്നിൽ തുറന്നിട്ടത് കേരളത്തിന് പുറത്തുള്ള വലിയ ബോക്സ് ഓഫീസ് വിപണി ആണ്. മലയാളത്തിനും വലിയ സിനിമകൾ സൃഷ്ടിക്കാം എന്നും നേട്ടം കൊയ്യാൻ സാധിക്കും എന്ന് ലൂസിഫർ കാട്ടി തന്നു.
ഈ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ വരും എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുൻപേ തന്നെ അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത് എമ്പുരാൻ എന്നാണ്. ഈ ചിത്രത്തിന്റെ പുരോഗതിയെ കുറിച്ചു സംവിധായകൻ പൃഥ്വിരാജും മുരളി ഗോപിയും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ഉണ്ടായി.
ലൂസിഫർ എഴുതിയപ്പോൾ തന്നെ മൂന്ന് ഭാഗങ്ങൾ ആയുള്ള കൃത്യമായ രൂപമായിരുന്നു ഉണ്ടായിരുന്നത് എന്നും അത് തന്നെ ആണ് താൻ എഴുതുന്നത് എന്നും മുരളി ഗോപി പറയുന്നു. എഴുത്തു അവസാനഘട്ടത്തിൽ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലൂസിഫർ കൈകാരം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അതേ പോലെ യൂണിവേഴ്‌സലായുള്ള പ്രശ്നം കൈകാരം ചെയ്യുന്ന അത്തരമൊരു ലോകത്തെ കുറിച്ചു സംസാരിക്കുന്ന ഒരു ചിത്രമാകും ഇതും എന്ന് മുരളി ഗോപി പറയുന്നു.
എഴുത്ത് പൂർണമായ ശേഷം ഷൂട്ടിന് വേണ്ടി സിനിമ പൂർണമായി ഡിസൈൻ ചെയ്തതിന് ശേഷമേ താൻ തുടങ്ങാറുള്ളൂ എന്നും ഇത് പോലൊരു ചിത്രം ഡിസൈൻ ചെയ്യാൻ ഒരുപാട് സമയമെടുക്കും എന്നും പൃഥ്വിരാജ് വ്യക്തമാക്കി. അടുത്ത വർഷം ഷൂട്ട് നടക്കുമെന്നാണ് കരുതേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, ലൂസിഫർ തെലുങ്ക് പതിപ്പ് ഗോഡ് ഫാദർ എന്ന പേരിൽ ചിരഞ്ജീവിയെ നായകനാക്കി മോഹൻ രാജ ഒരുക്കുന്നുണ്ട്.