in

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’; നായകന്മാരായി വിനായകനും ആന്റണി വർഗീസും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’; നായകന്മാരായി വിനായകനും ആന്റണി വർഗീസും

‘ഈ മ യൗ’ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ നായകനാകുന്നു എന്ന് വാർത്തകൾ വന്നിരുന്നു. പോത്ത്‌ എന്നാണ് ചിത്രത്തിന്‍റെ പേര് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ലിജോ ജോസിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ‘ജല്ലിക്കെട്ട്’ എന്നാണെന്ന് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരണം വന്നിരിക്കുന്നു.

ജല്ലിക്കെട്ടിലെ നായകന്മാരായി എത്തുന്നത് വിനായകനും അങ്കമാലി ഡയറീസ് താരം ആന്റണി വർഗീസും ആണ് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ലിജോ ജോസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.

jallikattu

തിരക്കഥ ഒരുക്കുന്ന എസ്‌ ഹാരിസ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കി ആണ് ഈ ചിത്രം ഒരുങ്ങുന്നത് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓ തോമസ് പണിക്കർ ആണ് ജല്ലിക്കെട്ട് നിർമ്മിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ കൈകാരം ചെയ്യുന്നത്. ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്നു. സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള ആണ്.

പ്രേതം 2 ക്രിസ്മസിന്

പ്രേതം 2 ക്രിസ്മസിന്; ഔദ്യോഗിക സ്ഥിതീകരണവുമായി രഞ്ജിത്ത് ശങ്കർ

ഗംഭീര പ്രകടനവുമായി പ്രേക്ഷകരുടെ മനസ്സിലേക്ക് സുരാജിന്‍റെ ‘സവാരി’; റിവ്യൂ വായിക്കാം