in

തീയേറ്ററുകളെ ഇളക്കിമറിച്ച ക്വീൻ സിനിമയിലെ “നെഞ്ചിനകത്ത് ലാലേട്ടൻ” ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി!

തീയേറ്ററുകളെ ഇളക്കിമറിച്ച ക്വീൻ സിനിമയിലെ “നെഞ്ചിനകത്ത് ലാലേട്ടൻ” ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി!

നവാഗതനായ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുതുമുഖ താരങ്ങൾ പ്രധാനകഥാപാത്രമായി എത്തിയ ക്വീൻ എന്ന സിനിമയിലെ ലാലേട്ടൻ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

വീഡിയോ കാണാം:

 

 

ക്വീൻ സിനിമയിൽ കയ്യടികളും ആർപ്പുവിളികളും നേടിയ ഈ ഗാനം ആദ്യ ദിനം തന്നെ സോഷ്യൽ മീഡിയയിലും ചർച്ച ആയിരുന്നു. ചിത്രത്തിലെ ഹോസ്റ്റൽ റാഗിങ് സീനിൽ ജൂനിയേർസ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലിനെ കുറിച്ച് ഒരു പാട്ട് പാടി സീനിയേർസിനെ കയ്യിലെടുത്തു രക്ഷപ്പെടുന്ന സീൻ വൻ കരഘോഷത്തോടെ ആണ് തീയേറ്ററുകളിൽ പ്രേക്ഷകർ സ്വീകരിച്ചത്.

ക്യാമ്പസ് ചിത്രം എന്നതിലുപരി കുടുംബമായി ആസ്വദിക്കാൻ പറ്റിയ ഈ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.

 

 

സൂപ്പർ നായിക അനുഷ്ക പറയുന്നു: നടിമാരേക്കാൾ പ്രതിഫലം അർഹിക്കുന്നത് നടന്മാർക്ക് തന്നെ

യഥാർത്ഥ ജീവിതത്തിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കി വീണ്ടുമൊരു മമ്മൂട്ടി ചിത്രം വരുന്നു!