അത് സംഭവിച്ചു; ബുർജ് ഖലീഫയിൽ “കുറുപ്പ്” ട്രെയിലർ; വീഡിയോ കാണാം…
അണിയറപ്രവർത്തകർ അറിയിച്ചത് പോലെ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമായി ആണ് ഒരു ചിത്രത്തിന്റെ ട്രെയിലർ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത്.
തിയേറ്റർ റിലീസിന് അടുക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആയിരുന്നു ഈ പ്രദർശനം. വീഡിയോ കാണാം…
ചിത്രം നവംബർ 12ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ തീയേറ്ററുകൾ തുറന്നതിന് ശേഷം ആദ്യം എത്തുന്ന വലിയ ചിത്രം ആണ് കുറുപ്പ്. വളരെ പ്രതീക്ഷയോടെ ആണ് ഈ ചിത്രത്തിനെ മലയാള സിനിമാ ലോകം കാണുന്നത്. ചാക്കോ വധക്കേസിലെ പിടികിട്ടാപുള്ളിയായ കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.