in

ഒടിടിയിലും തീയേറ്ററിലുമായി നിവിൻ-ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം റിലീസിന്…

ഒടിടിയിലും തീയേറ്ററിലുമായി നിവിൻ-ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം റിലീസിന്…

യുവതാരങ്ങളിൽ ഏറ്റവും അധികം ആരാധകർ ഉള്ള താരങ്ങൾ ആണ് നിവിൻ പോളിയും ദുൽഖർ സൽമാനും. രണ്ട് താരങ്ങളുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസിന് ഒരുങ്ങുക ആണ്. നാളെയാണ് (നവംബർ 12ന്) രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. പക്ഷെ തീയേറ്ററുകളിൽ അല്ല ഇരു ചിത്രങ്ങളും ഏറ്റുമുട്ടുന്നത്. കാരണം, ഒടിടിയിലും തീയേറ്ററുകളിലുമായി ആണ് ഈ ചിത്രങ്ങളുടെ റീലീസ്. ഈ ചിത്രങ്ങള്‍ നിർമ്മിക്കുന്നത് നായകന്മാർ ആണെന്ന പ്രത്യേകതയും ഈ ചിത്രങ്ങൾക്ക് ഉണ്ട്.

നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം എത്തുന്നത് ഒടിടിയിൽ ആണ്. ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം പ്രീമിയർ ചിത്രം എന്ന പ്രത്യേകതയോടെ ആണ് ഈ ചിത്രം എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം:

കുറുപ്പ് ആണ് നാളെ റീലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം. ദുൽഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം എത്തുന്നത് ആകട്ടെ തീയേറ്ററുകളിലും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 1500 ഓളം സ്ക്രീനുകളിൽ ആണ് കുറുപ്പ് പ്രദർശനത്തിന് എത്തുന്നത്. ദുൽഖറിന്‍റെ ഏറ്റവും വലിയ റിലീസും കുറുപ്പ് തന്നെ. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ കുറുപ്പിന്‍റെ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. ട്രെയിലര്‍ കാണാം:

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം. ചിത്രം ഒരു മുഴുനീള കോമഡി എന്റർടൈനർ ആണ്. സെക്കന്റ് ഷോയ്ക്ക് ശേഷം ദുൽഖർ സൽമാനും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ‘കുറുപ്പ്’, സുകുമാരകുറുപ്പ് എന്ന ചാക്കോ വധക്കേസിലെ ഒന്നാം പ്രതിയെ കുറിച്ചുള്ള കഥയാണ് പറയുന്നത്.

അത് സംഭവിച്ചു; ബുർജ് ഖലീഫയിൽ “കുറുപ്പ്” ട്രെയിലർ; വീഡിയോ കാണാം…

അത് സംഭവിച്ചു; ബുർജ് ഖലീഫയിൽ “കുറുപ്പ്” ട്രെയിലർ; വീഡിയോ കാണാം…

ബോക്‌സ് ഓഫീസിനെ ആശിർവദിക്കാൻ ‘മരക്കാർ’ അവതരിക്കും ഡിസംബർ 2ന്..!