in

നർമ്മം നിറഞ്ഞ കുടുംബ കഥയുമായി ‘കോലാഹലം’; ലാൽ ജോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

നർമ്മം നിറഞ്ഞ കുടുംബ കഥയുമായി ‘കോലാഹലം’; ലാൽ ജോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ‘കോലാഹലം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലാൽ ജോസ് ആദ്യമായി അവതരിപ്പിക്കുന്ന ഈ ചിത്രം, ‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക്ക് ചെമ്പിരിക്ക എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിലെ പ്രിയ സംവിധായകരായ ലാൽ ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, താരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ്, മഞ്ജു വാര്യർ, നിഖില വിമൽ എന്നിവർ ചേർന്നാണ് കോലാഹലത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക്:

View this post on Instagram

A post shared by Laljose Mechery (@laljosemechery)

സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, വിശാൽ വിശ്വനാഥൻ, ശരൺ പണിക്കർ, സത്യൻ പ്രഭാപുരം, അഫ്സൽ അസീസ്, ദിൽഷ, ആരതി മുരളീധരൻ, ദേവി കൃഷ്ണ, ജയറാം രാമു, ശ്രീലക്ഷ്മി എസ്, അലി മർവെൽ, ഗിരീഷ് ഓങ്ങല്ലുർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

വിഷ്ണു ശിവശങ്കർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷബീർ പി ആണ്. പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശീബൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ സുനിൽ, ലിറിക്സ്: ഗണേഷ് മലയത്ത്, ഫത്താഹ് റഹ്മാൻ, വി.എഫ്.എക്സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അഭ്യൂഹങ്ങൾക്ക് ഇവിടെ സ്ഥാനമില്ല, മാർച്ച് 27 ന് തന്നെ ‘എമ്പുരാൻ’ ലോകമെമ്പാടും അവതരിക്കും; ചിത്രത്തിൻ്റെ മുഴുവൻ വിവരങ്ങളും അറിയാം…