in , ,

പ്രേക്ഷകരെ ആകാംക്ഷയിലാക്കി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ടീസർ; റിലീസ് തീയതിയും പുറത്ത്…

പ്രേക്ഷകരെ ആകാംക്ഷയിലാക്കി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ടീസർ; റിലീസ് തീയതിയും പുറത്ത്…

ഈ വർഷം പ്രതീക്ഷ ഉയർത്തുന്ന മികച്ച പ്രോജക്ടുകളുമായി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം ദിലീപ്. അവയിൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥ’ന്റെ റിലീസ് തീയതി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടാതെ, നിർമ്മാതാക്കൾ ചിത്രത്തിന്റെ രണ്ടാം ടീസറും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 14 ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

പ്രശസ്ത ഹിറ്റ് മേക്കർ റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥ’ന്റെ ആദ്യ ടീസറിന് പിന്നാലെ രണ്ടാമത്തെ ടീസറും എത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ. “പഞ്ചാബി ഹൗസ്”, “പുതുക്കോട്ടയിലെ പുതുമണവാളൻ”, “തെങ്കാശിപട്ടണം” തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള റാഫി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥ’നിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉള്ളത്. രണ്ടാം ടീസർ ആകട്ടെ പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ഒന്നാണ്.

‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന സിനിമയുടെ പോസ്റ്ററുകളിൽ ദിലീപിന്റെയും ജോജു ജോർജിന്റെയും കഥാപാത്രങ്ങളുടെ ചില മികച്ച നിമിഷങ്ങളും സംഭാഷണങ്ങളിൽ ഏർപ്പെടുന്നതും ഒക്കെ ആയിരുന്നു ദൃശ്യമായിരുന്നത്. എന്നാൽ, രണ്ടാമത്തെ ടീസർ ജോജു ജോർജിന്റെ കഥാപാത്രത്തിന്റെ മറ്റൊരു വശം വെളിപ്പെടുത്തുകയാണ്. ജയിലിൽ കഴിയുന്ന ഒരു കുറ്റവാളി ആയാണ്L ജോജുവിനെ ടീസറിൽ കാണിക്കുന്നത്. സഹ തടവുകരുമായി സംഘർഷങ്ങളിൽ ഏർപ്പെടുന്ന ജോജുവിന്റെ രംഗത്തോടെ ആണ് ടീസർ അവസാനിക്കുന്നത്. ഇത് പ്രേക്ഷകരിൽ വളരെയേറെ ആകാംക്ഷ നിറയ്ക്കും എന്നത് തീർച്ച.

ദിലീപ്, ജോജു ജോർജ്ജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡിലെ ഇതിഹാസ താരം അനുപം ഖേർ, ജൂഡ് ആന്റണി ജോസഫ്, സിദ്ദിഖ്, അനുശ്രീ, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. ബാദുഷ സിനിമാസ്, പെൻ & പേപ്പർ ക്രിയേഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ നിർമ്മിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലോസ് ആണ് നിർവഹിച്ചത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ചിത്രത്തിന്റെ കഥപറച്ചിലിന് ആകർഷകമായ സ്കോർ നൽകുമെന്ന് പ്രതീക്ഷിക്കാം.

‘വാലിബൻ’ പൂർത്തിയായി, ആവേശത്തോടെ പാക്കപ്പ് പറഞ്ഞ് ലിജോ; വീഡിയോ…

“കൊത്തയിലെ ജനങ്ങളും അവരുടെ രാജാവും”; മോഷൻ പോസ്റ്റർ പുറത്തിറങ്ങി…